സപ്ലൈകോയിൽ സബ്സിഡി ഇനങ്ങളുടെ വില പുതുക്കി; അരിക്കും പച്ചരിക്കും വില കൂട്ടി, വെളിച്ചെണ്ണ വില കുറച്ചു

തിരുവനന്തപുരം: ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി. സബ്സിഡി ലഭിക്കുന്ന അരിക്ക് ഈ മാസം 3 രൂപയാണ് കൂടുന്നത്.

ഇതോടെ കിലോഗ്രാമിന് യഥാക്രമം 29 രൂപയായി. കുറുവ, മട്ട അരി ഇനങ്ങളുടെ വില മൂന്നു മാസം മുമ്ബു തന്നെ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ കിലോയ്ക്ക് 33 രൂപയാണ് ഇവയുടെ സബ്‌സിഡി വില.

വൻ പയറിന് നാലു രൂപ വർധിച്ചപ്പോള്‍ വെളിച്ചെണ്ണയ്ക്ക് 8 രൂപയും കുറച്ചു. ഇതോടെ വൻ പയറിന് കിലോയ്ക്ക് 79 രൂപയും വെളിച്ചെണ്ണയ്ക്ക് 175 രൂപയുമായി. ജിഎസ്ടി കണക്കാക്കാതെയുള്ള നിരക്കാണ് ഇത്. 

വിപണി വിലയ്ക്ക് അനുസൃതമായി നിരക്കില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിന്‍റെ ഭാഗമായിട്ടാണ് സബ്‌സിഡി സാധനങ്ങളുടെ വില സപ്ലൈക്കോ പുതുക്കിയത്.

ചെറുപയര്‍ (kg) 90 രൂപ, ഉഴുന്ന് (kg) 95 രൂപ, കടല-69 രൂപ, തുവര പരിപ്പ് 115 രൂപ, പഞ്ചസാര (kg) 33 രൂപ എന്നിങ്ങനെയാണ് മറ്റ് സബ്‌സിഡി ഇനങ്ങളുടെ നിരക്ക്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !