ഭീക്ഷണികളൊഴിയതെ രാജ്യം: താജ്മഹല്‍' ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം; പരിഭ്രാന്തിയില്‍ വിനോദസഞ്ചാരികള്‍

ഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ കുറച്ച്‌ മാസങ്ങളായി ബോംബ് ഭീഷണി സന്ദേശങ്ങള്‍ വരുന്നത് തുടരുകയാണ്. ഇടയ്ക്ക് വിമാനങ്ങളില്‍ ബോംബ് ഭീഷണി ഉയർന്നിരുന്നു.

ഇപ്പോള്‍ ചില സ്ഥലങ്ങളില്‍ ആളപായം ഇല്ലാതെ സ്ഫോടനം നടക്കുന്നതും ജനങ്ങളെ ആശങ്കയിലാക്കുന്നു. ഇപ്പോഴിതാ, രാജ്യത്തെ ഞെട്ടിച്ച്‌ മറ്റൊരു സംഭവം കൂടി.

ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ് മഹലില്‍ ബോംബ് ഭീഷണി സന്ദേശം. താജ്‌മഹല്‍ തകർക്കുമെന്നാണ് വ്യാജ ബോംബ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഉത്തർ പ്രദേശ് ടൂറിസത്തിന്റെ റീജണല്‍ ഓഫീസിലേക്ക് ഇമെയില്‍ വഴിയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയത്.

താജ്മഹലിലും പരിസരത്തും ബോംബ് സ്കോഡും സുരക്ഷാ സംഘവും നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെ, സന്ദേശത്തെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത്  ജാഗ്രത തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !