അനധികൃത സ്വത്ത് സമ്പാദനം: തഹസില്‍ദാരെ സസ്പെൻറ് ചെയ്തു,

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം പെരിന്തല്‍മണ്ണ് മുൻ തഹസില്‍ദാരെ സസ്പെൻറ് ചെയ്തു.

നിലവില്‍ മലപ്പുറം കരിപ്പൂർ എയർപോർട്ട് സ്പെഷ്യല്‍ തഹസില്‍ദാരായ (എല്‍.എ) പി.എം. മായയെയാണ് ജോലിയില്‍നിന്ന സസ്പെന്റ് ചെയ്ത് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.

മായക്ക് എതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്. അതിനാല്‍ മായ സർവീസില്‍ തുടർന്നാല്‍ ഈ കേസിൻറെ അന്വേഷണത്തില്‍ ഇടപെടാൻ സാധ്യതയുണ്ടെന്ന് വിജിലൻസ് ചൂണ്ടാക്കാട്ടി. 

കറ്റാരോപിതയായ പി.എം. മായയെ അടിയന്തരമായി സേവനത്തില്‍ നിന്നും മാറ്റി നിർത്തുന്നതിനും വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്തിരുന്നു. അതിന്റെ അടസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. 

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന പി.എം. മായ സേവനത്തില്‍ തുടരുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും സാധ്യതയുണ്ട്.

അതിനാലാണ് 1960 കേരള സിവില്‍ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(ഒന്ന്)(ബി) പ്രകാരം സേവനത്തില്‍ നിന്നും സസ്പെന്റ്ചെയ്ത് ഉത്തരവായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !