പരീക്ഷണം പണിയായി: ജലസംഭരണിയില്‍ സോഡിയം ബോംബ് പൊട്ടിച്ചു; ബിഗ്‌ബോസ് താരം ഡ്രോണ്‍ പ്രതാപ് അറസ്റ്റില്‍'

ബംഗളൂരു: കർണാടകയിലെ ഒരു ഫാമിലെ കൃഷിഭൂമിയിലെ ജലസംഭരണില്‍ സോഡിയം ബോംബ് പൊട്ടിച്ച ബിഗ്‌ബോസ് താരം അറസ്റ്റില്‍

കന്നഡ ബിഗ്‌ബോസ് മത്സരാർത്ഥി ഡ്രോണ്‍ പ്രതാപ് ആണ് അറസ്റ്റിലായത്. ബോംബ് പൊട്ടിക്കുന്നതിൻ്റെ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. പിന്നാലെയായിരുന്നു അറസ്റ്റ്.

ഡ്രോണ്‍ പ്രതാപിനെതിരെ തുംകൂരു പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രതാപിന്റെ രണ്ടു കൂട്ടാളികളും കേസില്‍ പ്രതികളാണ്. ബിഗ് ബോസ് കന്നഡ സീസണ്‍ 10 ൻ്റെ റണ്ണറപ്പായിരുന്നു 

ഡ്രോണ്‍ പ്രതാപ്. ഒരു ശാസ്ത്ര പരീക്ഷണത്തിൻ്റെ ഭാഗമായാണ് ഇയാള്‍ വീഡിയോ തയ്യാറാക്കിയതെന്നാണ് വിവരം.സോഡിയം ലോഹം ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ വെള്ളത്തില്‍ ചേർത്താണ് സ്ഫോടനം നടത്തിയതെന്നും റിപ്പോർട്ടുണ്ട്.

ജനരോഷത്തിൻ്റെ അടിസ്ഥാനത്തില്‍ പൊലീസ് നടപടിയെടുക്കുകയും ഡ്രോണ്‍ പ്രതാപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സ്‌ഫോടകവസ്തു നിയന്ത്രണ നിയമത്തിൻ്റെ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !