രാമേശ്വരം: സ്ത്രീകളുടെ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകർത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍
സംഭവം ഇങ്ങനെ …പുതുക്കോട്ട തിരുമയം സ്വദേശി മുത്തു (55) ഇന്നലെ രാമേശ്വരം ക്ഷേത്രത്തിലെ അഗ്നി തീർഥ കടലില്‍ ബന്ധുക്കളോടൊപ്പം പുണ്യസ്നാനം നടത്താൻ എത്തിയതായിരുന്നു. ഇതിനിടെ , 27 കാരിയായ മകളും ബന്ധുക്കളും അഗ്നി തീർത്ഥ ബീച്ചിന് സമീപമുള്ള സ്വകാര്യ സ്ത്രീകളുടെ വസ്ത്രം മാറുന്ന മുറിയിലെത്തി വസ്ത്രം മാറി. തുടർന്ന് മുറിക്കുള്ളില്‍ രഹസ്യക്യാമറ ഉണ്ടെന്ന് മനസ്സിലാക്കിയ മുത്തുവിൻ്റെ മകള്‍ വിവരം പിതാവിനെ അറിയിക്കുകയും. മുത്തു തന്നെ വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു.
തുടർന്ന് , സംഭവസ്ഥലത്ത് എത്തിയ രാമേശ്വരം ടെബിള്‍ പോലീസ്, കേസെടുക്കുകയും അവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരായ രാമേശ്വരം തമ്പിയൻകൊല്ലായിയിലെ രാജേഷ് കണ്ണൻ (34), റെയില്‍വേ ബീഡർ റോഡിലെ മീരാൻ മൈദീൻ (38) എന്നിവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അതേസമയം , മാസങ്ങളായി ഇവിടെ വസ്ത്രം മാറുന്ന മുറിയില്‍ രഹസ്യക്യാമറ സൂക്ഷിച്ചിരുന്നതായും യുവതികള്‍ മാറുന്ന ദൃശ്യങ്ങള്‍ ഇരുവരും മൊബൈല്‍ ഫോണില്‍ പകർത്തിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തുടർന്ന് ഇരുവരേയും കുറിച്ച് പോലീസ് ഗൗരവമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.