റിയാദ് : സൗദി ബാലൻ കൊല്ലപ്പെട്ട കേസില്‍ സൗദി ജയിലിലുള്ള അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി റിയാദ് കോടതി ഇന്ന് പരിഗണിക്കും.
മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി അപ്രതീക്ഷിതമായി കേസ് മാറ്റി വെക്കുകയായിരുന്നു.പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങള്‍ അവസാനിച്ചുള്ള അന്തിമ വിധിയും ഒപ്പം മോചന ഉത്തരവുമാണ് കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നവംബർ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങളുടെ ഭാഗമായ അന്തിമ ഉത്തരവ് മോചനത്തില്‍ റഹീമിന് നിർണായകമാണ്.
പൗരന്റെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തത്തില്‍ വരുന്നതിനാല്‍ കേസില്‍ പ്രോസിക്യൂഷൻ നിലപാട് ശക്തമായിരിക്കും. ഇത് പ്രകാരം വർധിച്ച ശിക്ഷയിലേക്ക് കോടതി പോകുമോ എന്നതാണ് ഉറ്റുനോക്കുന്നത്.
അങ്ങനെ വന്നാല്‍ പ്പോലും ഇതിനോടകം 18 കൊല്ലം ജയിലില്‍ കഴിഞ്ഞതിനാല്‍ ജയില്‍ വാസം നീളില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മോചന ഉത്തരവുണ്ടായാല്‍ ആഴ്ച്ചകള്‍ക്കോ മാസങ്ങള്‍ക്കോ ഉള്ളില്‍ റഹീമിന് നാട്ടില്‍ എത്താനായേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.