റിയാദ്: ഉദ്യാനപരിപാലകെൻറ ജോലിയെന്ന് പറഞ്ഞെത്തിയത് ആടുജീവിതത്തിലേക്ക്, ഒന്നര വർഷം മരുഭൂമിയില്‍ അമ്മാസി അനുഭവിച്ചത് കൊടിയദുരിതം.
ഒടുവില്‍ ഇന്ത്യൻ എംബസിയും സാമൂഹികപ്രവർത്തകരും രക്ഷകരായപ്പോള്‍ ആ ഹതഭാഗ്യന് നാടണയാനായി. തമിഴ്നാട് സ്വദേശിയായ അമ്മാസി പൂന്തോട്ടം പരിപാലകെൻ്റെ ജോലി എന്ന വ്യാജേന ഒരു മലയാളി നല്‍കിയ വിസയില്‍ ഒന്നര വർഷം മുമ്ബാണ് സൗദിയിലെത്തിയത്.എന്നാല്‍ സ്പോണ്‍സർ വിജനമായ മരുഭൂമിയില്‍ പാറക്കെട്ടിന്‍റെ താഴ് വരയില്‍ 150ഓളം ആടുകളെ മേക്കുന്ന ജോലിയാണ് ഏല്‍പ്പിച്ചത്. ജോലി ഭാരവും സ്പോണ്‍സറുടെ ഉപദ്രവവും കാരണം കുടുംബം ഏഴ് മാസം മുമ്പ് ചില സാമൂഹിക പ്രവർത്തകർ വഴി ഇന്ത്യൻ എംബസിയില്‍ പരാതി നല്‍കിയിരുന്നു.
ഖത്തറിലുള്ള ബന്ധു സൗദിയിലുള്ള സുഹൃത്ത് ബഷീറുമായും ജിദ്ദയിലുള്ള അലി മങ്കടയുമായും കാര്യങ്ങള്‍ സംസാരിച്ചു. കുടുംബം രണ്ട് മാസം മുമ്ബ് വീണ്ടും ഇന്ത്യൻ എംബസിയില്‍ നേരിട്ടും പരാതി അയച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എംബസി ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി അമ്മാസിയെ രക്ഷിക്കാൻ വേണ്ടത് ചെയ്യാൻ പൊതുപ്രവർത്തകനായ സിദ്ധീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തി.
അടുത്ത ദിവസം തന്നെ റിയാദില്‍നിന്ന് 450 കിലോമീറ്റർ ദൂരെയുള്ള ആ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തി. വിവരങ്ങള്‍ കേട്ടറിഞ്ഞ പൊലീസുദ്യോഗസ്ഥർ സ്പോണ്‍സറെ വിളിച്ച് തൊഴിലാളിയെ ഉടൻ സ്റ്റേഷനില്‍ ഹാജരാക്കാൻ ആവശ്യപ്പെട്ടു. എന്നാല്‍ താൻ സ്ഥലത്തില്ലെന്നും അടുത്ത ദിവസം വരാമെന്നുമായിരുന്നു സ്പോണ്‍സറുടെ മറുപടി.
സ്റ്റേഷനില്‍നിന്ന് പൊലീസുദ്യോഗസ്ഥരും സിദ്ധീഖും കൂടി അമ്മാസി അയച്ച ലൊക്കേഷൻ നോക്കി മണിക്കൂറുകള്‍ നീണ്ട സാഹസിക യാത്ര നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
എന്നാല്‍ അടുത്ത ദിവസം സ്പോണ്‍സർ അമ്മാസിയുമായി പൊലീസ് സ്റ്റേഷനിലെത്തി. ഉദ്യോഗസ്ഥർ സംസാരിച്ച അടിസ്ഥാനത്തില്‍ ശമ്ബള കുടിശ്ശിക നല്‍കി രണ്ടാഴ്ചക്കുള്ളില്‍ നാട്ടിലയക്കാമെന്നേറ്റു.
ഓക്ടോബർ അവസാനം ഫൈനല്‍ എക്സിറ്റ് വിസ ഇഷ്യു ചെയ്തെങ്കിലും നാട്ടിലേക്കയച്ചില്ല. പൊലീസും എംബസിയും സിദ്ധീഖും നിരന്തരം സ്പോണ്‍സറെ ബന്ധപ്പെട്ടു. ഒടുവില്‍ സ്പോണ്‍സർ അമ്മാസിക്ക് നാട്ടിലേക്കുള്ള വഴി തുറന്നുകൊടുത്തു.
കഴിഞ്ഞ ദിവസം ബുറൈദ എയർപോർട്ട് വഴി നാടണഞ്ഞു. ഫൈസല്‍, അസ്കർ, യൂസുഫ്, സന്തോഷ് എന്നിവരും വിവിധ ഘട്ടങ്ങളില്‍ ഈ ദൗത്യത്തിന്‍റെ ഭാഗമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.