പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം കുറിച്ച് ഇന്ന് മണ്ഡല പൂജയാണ്. രാത്രി ഒന്നിന് നട അടയ്ക്കും.
മുൻ വർഷത്തെക്കാള്‍ 4,07,309 പേർ അധികമായി ദർശനത്തിനെത്തി. 32,49,756 പേരാണ് ഡിസംബര്‍ 25 വരെ ശബരിമലയില്‍ ദര്‍ശനം നടത്തിയത്.തത്സമയ ബുക്കിംഗിലൂടെ 5,66,571 പേര് ദര്‍ശനം നടത്തി. തങ്കയങ്കി സന്നിധാനത്ത് എത്തിയ ദിനം 62,877 പേര് ദര്‍ശനം നടത്തി. പുല്ല് മേട് വഴി ഇത് വരെ 74, 764 പേര് ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷം പുല്ലുമേട് വഴി 69,250 പേരാണ് ദര്‍ശനം നടത്തിയത്.
ഇന്ന് ഹരിവരാസനം പാടി നട അടച്ചാല്‍ ഡിസംബര്‍ 30ന് വൈകിട്ട് 5ന് മകരവിളക്ക് മഹോത്സത്തിനായി നട തുറക്കും. 2025 ജനുവരി 14നാണ് ഈ തവണ മകരവിളക്ക്. ഇന്നലെ വരെയുള്ള 30,87,049 പേരായിരുന്നു സന്നിധാനത്ത് എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.