റൗഡി ലിസ്റ്റിലുള്ള യുവാവ് തൂങ്ങി മരിച്ചു; സംസ്കാര ശേഷം പൊലീസിനെയും, നാട്ടുകാരേയും ആക്രമിച്ച് സുഹൃത്തുക്കള്‍

പത്തനംതിട്ട: കൊടുമണ്ണില്‍ പൊലീസിന്‍റെ റൗഡി പട്ടികയിലുള്ള യുവാവ് തൂങ്ങിമരിച്ചു. അതുല്‍ പ്രകാശ് എന്നയാളാണ് ജീവനൊടുക്കിയത്.

സംസ്കാരത്തിന് ശേഷം അതുലിന്‍റെ സുഹൃത്തുക്കള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.

കഴിഞ്ഞ ദിവസമാണ് അതുല്‍ പ്രകാശ് തൂങ്ങി മരിച്ചത്. തുടർന്ന് സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം അതുലിന്റെ ചില സുഹൃത്തുക്കള്‍ പ്രദേശത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവർ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

പൊലീസിന് നേരെ കല്ലെറിഞ്ഞതിന് പുറമെ വെള്ളിയാഴ്ച വൈകുന്നേരം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ചില സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞുനിർത്തി അതിന് കേടുപാടുകള്‍ വരുത്തിയതായും ആരോപണമുണ്ട്.

തുടർന്ന് കൂടുതല്‍ പൊലീസ് സംഘമെത്തി ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ പലരും ഓടിപ്പോയി. ഏഴ് പേർ നിലവില്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !