പാലക്കാട്, പെരിങ്ങോട് ,മതുപ്പുള്ളി കൈപ്പഞ്ചേരി ശിവവിഷ്ണു ക്ഷേത്രത്തിൽ , മഹാദേവ മണ്ഡപത്തിന്റെയും , രാജഗോപുരത്തിന്റെയും ,കൈപ്പഞ്ചേരി മ്യൂറല്സ്ന്റെയും വാർഷികാഘോഷങ്ങളോടൊപ്പം , പാർവ്വതി മണ്ഡപ സമർപ്പണവും 2024 ഡിസംബർ 30 നു നടക്കും.
ഇതോടൊപ്പം മഹാദേവ പുരസ്‌കാരം സമ്മാനിക്കലും അമ്മമാരേയും ,50 വയസ്സ് കഴിഞ്ഞ സ്ത്രീജനങ്ങളെയും ആദരിക്കലും , തുടർന്ന് ക്ഷേത്രം ഏർപ്പെടുത്തിയ ക്ഷേമപെൻഷൻ പദ്ധതിയുടെ വിതരണവും ഉണ്ടായിരിക്കും .എല്ലാവർഷവും ഡിസംബർ 31 നു ക്ഷേത്രത്തിൽ നടക്കുന്ന സമർപ്പണത്തിന്റെ ഭാഗമായാണ് പാർവതി മണ്ഡപം എന്ന പേരിൽ നിർമ്മിച്ച നടപ്പുരയുടെ സമർപ്പണം നടക്കുന്നത്. ചൊവ്വ്ഴ്ച രാവിലെ 7 മണിക്ക് ക്ഷേത്ര ഊരാളൻ പൂമുള്ളി മന വാസുദേവൻ നമ്പൂതിരിപ്പാട് നടപ്പുരയുടെ സമർപ്പണം നിർവ്വഹിക്കും . തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ക്ഷേത്രം ഏർപ്പെടുത്തിയ ഈ വർഷത്തെ മഹാദേവ പുരസ്‌കാരം ദേശീയ കായിക താരവും ഫുടബോൾ കോച്ചും ഫോറെസ്റ്റ് ബീറ്റ് ഓഫീസറുമായ എം പി മണിക്ക് നൽകി ആദരിക്കും .
അതെ ദിവസം രാവിലെ ആറുമണി മുതൽ കലാ സാംസ്‌കാരിക പരിപാടികളും പ്രത്യക പൂജകളും , അന്നദാനവും നടക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.