പട്ടാമ്പി: വല്ലപ്പുഴയില്‍ കോയമ്പത്തൂർ സ്വദേശിയായ സ്വർണവ്യാപാരിയെ ആക്രമിച്ച് 45 ലക്ഷം രൂപ കവർന്ന കേസില്‍ രണ്ടു പ്രതികള്‍കൂടി അറസ്റ്റിലായി.
പ്രധാന പ്രതികളായ തമിഴ്നാട് നാമക്കല്‍ ദേവദാർ സ്ട്രീറ്റ് വീശണം സ്വദേശികളായ ദിനേശ് കുമാർ (23), അജിത് (25) എന്നിവരെ കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ നാമക്കലില്‍നിന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികള്‍ തമിഴ്‌നാട്ടിലെ ഗുണ്ടാ ക്വട്ടേഷൻ സംഘാംഗങ്ങളാണ്.തമിഴ്‌നാട്ടില്‍ കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ്. 2024 ജനുവരി 31ന് കോയമ്പത്തൂരില്‍നിന്ന് പട്ടാമ്പിയിലേക്ക് കാറില്‍ പോകുമ്പോഴാണ് വല്ലപ്പുഴ ചൂരക്കോട്ട് കാറിലെത്തിയ സംഘം സ്വർണവ്യാപാരിയെ ആക്രമിച്ച് കാറും പണവും തട്ടിയെടുത്തത്.
ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. മാസങ്ങളോളം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. പ്രതികളായ ജോണ്‍സണ്‍, ശിവ, ഭരത്, കോടാലി ജയൻ, അമല്‍ ജോസ്, ശ്രീജേഷ്, വിജീഷ് എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഇനിയും പ്രതികള്‍ പിടിയിലാവാനുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
പട്ടാമ്പി സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.കെ. പത്മരാജന്റെ നേതൃത്വത്തില്‍ സബ് ഇൻസ്‌പെക്ടർമാരായ കെ. മണികണ്ഠൻ, കെ. മധുസൂദനൻ, എസ്.സി.പി.ഒ എസ്. സന്ദീപ്, സി.പി.ഒമാരായ ആർ. മിജേഷ്, ബി. ദിനേശ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.