ഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ മൂന്നു സ്കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. ഈസ്റ്റ് കൈലാശിലെ ഡല്‍ഹി പബ്ലിക് സ്കൂള്‍, മയൂർവിഹാറിലെ സല്‍വാൻ പബ്ലിക് സ്കൂള്‍, കേംബ്രിഡ്ജ് സ്കൂള്‍ എന്നിവക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
രാവിലെ നാലരയോടെ ഫോണിലൂടെയും ഇമെയ്ല്‍ വഴിയുമാണ് ഭീഷണി സന്ദേശം അയച്ചതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. പൊലീസ്, അഗ്നിശമനസേന ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ ടീമുകളും ഡോഗ് സ്ക്വാഡുകളും സ്കൂളുകളില്‍ എത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡല്‍ഹി പൊലീസ് നിർദേശം നല്‍കി.ഡിസംബർ ഒമ്പതിന് സമാനരീതിയില്‍ ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഡല്‍ഹിയിലെ 40 സ്‌കൂളുകള്‍ക്ക് 30,000 ഡോളർ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം ലഭിച്ചത്. നഗരത്തിലെ പ്രമുഖ സ്‌കൂളുകളിലേക്കാണ് ഒറ്റ ഇ-മെയിലില്‍ ഭീഷണി സന്ദേശം അയച്ചത്.
ഡി.പി.എസ് ആർ.കെ പുരം ജി.ഡി ഗോയങ്ക സ്കൂള്‍, പശ്ചിമ വിഹാറിലെ ബ്രിട്ടീഷ് സ്കൂള്‍, ചാണക്യ പുരിയിലെ ദ മദേഴ്‌സ് ഇന്‍റർനാഷണല്‍, അരബിന്ദോ മാർഗിലെ മോഡേണ്‍ സ്കൂള്‍, ഡല്‍ഹി പൊലീസ് പബ്ലിക് സ്കൂള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.
സ്‌കൂളുകള്‍ അടച്ചശേഷം ഡിസംബർ എട്ടിന് രാത്രി 11.38ന് സ്‌കൂളുകളുടെ ഐ.ഡിയില്‍ scottielanza@gmail.com എന്ന വിലാസത്തില്‍ നിന്ന് മെയ്ല്‍ വന്നതായി വൃത്തങ്ങള്‍ അറിയിച്ചു. 'ഞാൻ കെട്ടിടത്തിനുള്ളില്‍ ഒന്നിലധികം ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ബോംബുകള്‍ ചെറുതും നന്നായി മറച്ചിരിക്കുന്നവയുമാണ്. ഇത് കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ വരുത്തില്ല. പക്ഷേ ബോംബുകള്‍ പൊട്ടിത്തെറിക്കുമ്ബോള്‍ നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കും' -ഇ മെയില്‍ പറഞ്ഞിരുന്നത്.
എനിക്ക് 30,000 ഡോളർ നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ എല്ലാവരും കഷ്ടപ്പെടാനും കൈകാലുകള്‍ നഷ്ടപ്പെടാനും അർഹരാണ്. =E2=80=9CKNR=E2=80=9D എന്ന ഗ്രൂപ്പാണ് ഈ ആക്രമണത്തിന് പിന്നിലെന്നും അതില്‍ പറയുന്നു.
മേയ് മാസത്തില്‍, നഗരത്തിലെ 200ലധികം സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും മറ്റ് പ്രധാന സർക്കാർ സ്ഥാപനങ്ങള്‍ക്കും സമാനമായ ബോംബ് ഭീഷണി ലഭിച്ചിരുന്നുവെങ്കിലും വെർച്വല്‍ പ്രൈവറ്റ് നെറ്റ്‌വർക്ക് ഉപയോഗിച്ച് മെയില്‍ അയച്ചതിനാല്‍ കേസ് ഇതുവരെ പരിഹരിക്കാനായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.