കുറുക്കൻ സ്കൂട്ടറിന് കുറുകെ ചാടി; അപകടത്തില്‍ പരിക്കേറ്റ അധ്യാപിക മരിച്ചു,

പാലക്കാട്: കുറുക്കൻ സ്കൂട്ടറിന് കുറുകെ ചാടി അപകടത്തില്‍പ്പെട്ട അധ്യാപിക മരിച്ചു. അലനല്ലൂർ എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി.പടിയില്‍ പുളിക്കല്‍ ഷാജേന്ദ്രന്റെ ഭാര്യ സുനിതയാണ് (44) മരിച്ചത്.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. 

ചളവ ഗവ. യു പി സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപികയാണ് സുനിത. ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് സ്കൂട്ടറില്‍ യാത്ര ചെയ്യവെ വട്ടമണ്ണപ്പുറത്ത് വെച്ചാണ് കുറുക്കൻ കുറുകെ ചാടി അപകടം ഉണ്ടായത്.

തുടർന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഞായറാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കള്‍ - രോഹിണി, അജന്യ. മരുമകൻ - അഖില്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !