ദില്ലി: മുസ്ലീങ്ങള്‍ പുതുവത്സരാഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡൻ്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേല്‍വി ഫത്വ പുറപ്പെടുവിച്ചു.
ആശംസകള്‍ നേരുന്നതും പരിപാടികള്‍ സംഘടിപ്പിക്കുന്നതും പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണ്. അതിനാല്‍ ഇത്തരം ആഘോഷങ്ങളില്‍ ഒരിക്കലും പങ്കെടുക്കാൻ പാടില്ലെന്ന് റസ്വി വ്യക്തമാക്കി.പുതുവത്സരാഘോഷങ്ങള്‍ മുസ്ലീങ്ങള്‍ക്ക് അഭിമാനം കൊള്ളാനോ ആഘോഷിക്കാനോ ഉള്ള അവസരമല്ലെന്ന് റസ്വി പറഞ്ഞു. പുതുവത്സര ആഘോഷങ്ങള്‍ ക്രിസ്ത്യൻ പാരമ്ബര്യങ്ങളില്‍ വേരൂന്നിയതും നൃത്തവും പാട്ടും പോലെയുള്ള പ്രവർത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നവയുമാണ്.
ഇവ ഇസ്ലാമില്‍ അസന്നിഗ്ദ്ധമായി നിരോധിച്ചിരിക്കുന്നു. മുസ്ലീങ്ങള്‍ ഇത്തരം പരിപാടികളില്‍ ഏർപ്പെടരുത്. കാരണം, ഈ പ്രവൃത്തികള്‍ ശരിയത്തിന് എതിരാണ്. ഇതുപോലെയുള്ള ആഘോഷങ്ങള്‍ ഇസ്ലാമിക മൂല്യങ്ങളെ കളങ്കപ്പെടുത്തുന്നു. ഇത്തരം പ്രവർത്തനങ്ങള്‍ പാപകരമാണെന്ന് പറഞ്ഞ അദ്ദേഹം മുസ്ലീം യുവാക്കള്‍ ഇവയില്‍ നിന്നെല്ലാം മാറിനില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, റസ്വിയുടെ ഫത്വയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി സൂഫി ഫൗണ്ടേഷൻ ദേശീയ പ്രസിഡൻ്റ് കാശിഷ് വാർസി രംഗത്തെത്തി. ഇത് മുസ്ലീങ്ങള്‍ക്ക് അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്ന 'ഫത്വ ഫാക്ടറി'യുടെ ഉല്‍പ്പന്നമാണെന്ന് കാശിഷ് വാർസി വിമർശിച്ചു. മുസ്ലീം സമുദായത്തിനുള്ളിലെ യഥാർത്ഥ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യപ്പെടാതെ തുടരുകയാണ്.
ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നവയാണ് പുതുവത്സരാഘോഷങ്ങള്‍. സാമുദായിക ഐക്യത്തിൻ്റെയും ദേശീയ ഐക്യത്തിൻ്റെയും സന്ദേശമാണ് ഇതിലൂടെ പ്രചരിക്കുക. ഇസ്‌ലാമിക കലണ്ടർ ആരംഭിക്കുന്നത്മുഹറം മാസത്തില്‍ ആണെന്നത് ശരിയാണെങ്കിലും, പുതുവത്സര ആഘോഷങ്ങളെ 'ഹറാം' എന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും സമുദായങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് മുൻഗണന നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.