പ്രസവ വേദനയുമായി വനവാസി യുവതി നടന്നത് കിലോമീറ്ററുകളോളം: ഒടുവില്‍ കുഞ്ഞിന് ജന്മം നല്‍കിയത് വഴിയരികില്‍,

പാലക്കാട്: വനവാസി യുവതി വഴിയരികില്‍ കുഞ്ഞിന് ജന്മം നല്‍കി. നെല്ലിയാമ്പതി വനമേഖലയിലെ ചെള്ളിക്കയത്ത് അനീഷിന്റെ ഭാര്യ സലീഷ (24) യാണ് മലയോരത്ത് പ്രസവിച്ചത്.

നാലു ദിവസം മുമ്പാണ് ഇവർ നെല്ലിയാമ്പതി വനമേഖലയിലെ ചെള്ളിക്കയത്തിലേക്ക് താമസം മാറിയത്. ഞായറാഴ്ച രാവിലെ യുവതിക്ക് പ്രസവ വേദന തുടങ്ങി. തുടർന്ന് ഇവർ ആശുപത്രിയിലേക്ക് കാല്‍നടയായി യാത്ര തുടങ്ങി. പ്രസവവേദനയെ അവഗണിച്ച്‌ അഞ്ചു കിലോമീറ്ററോളം യുവതി നടക്കുകയും ചെയ്തു. 

ഇതിനിടെ നേർച്ചപ്പാറയില്‍ എത്തിയതോടെ വേദന ശക്തമായി. ഒരു മണിയോടെ വഴിയരികില്‍ കുഞ്ഞിന് ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട് പ്രദേശവാസികള്‍ അമ്മയേയും കുഞ്ഞിനെയും തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റി.

തുടർന്ന് ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും കുഞ്ഞിനെയും അമ്മയെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിരീക്ഷണത്തില്‍ കഴിയുന്ന അമ്മയുടെയും കുഞ്ഞിന്റെയും നില തൃപ്തികരമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !