മലപ്പുറം: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ജനുവരി 10, 11, 12 തീയതികളിൽ തിരൂർ തുഞ്ചൻ നഗറിൽ (ടൗൺഹാൾ) നടക്കും. ജനുവരി പത്തിന് രാവിലെ 10ന് സംസ്ഥാന സമിതി യോഗ വും ഉച്ചയ്ക്ക് ശേഷം പ്രതിനിധി സമ്മേളനവും നടക്കും.
സമ്മേളനത്തിൻ്റെ ഉദ്ഘാടനം 11ന് രാവിലെ 10ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും.സമ്മേളനത്തിന് മുന്നോടിയായി കാ ഞ്ഞങ്ങാട്, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ, എടപ്പാൾ, തിരൂർ, മഞ്ചേരി എന്നിവിടങ്ങളിൽ സെമിനാറുകൾ നടക്കും. ബംഗ്ലാദേശ്- ന്യൂനപക്ഷ വംശഹത്യ, ഡീപ് സ്റ്റേറ്റിൻ്റെ ഇടപെടലുകൾ കേരളത്തിൽ, ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണം, തുഞ്ചൻ സാഹിത്യത്തിലെ ദാർശനികത, പൊന്നാനി കളരി, മലപ്പുറത്തിന്റെ സാംസ്കാ രിക പൈതൃകം തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യും.
ഡോ. അനിൽ വള്ളത്തോൾ, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ആർ. സഞ്ജയൻ, ഡോ. എം. മോഹൻദാസ്, ഡോ. വി.എസ്. രാധാകൃഷ്‌ണൻ, എ.പി. അഹമ്മദ്, അഡ്വ. എസ്. ജയസൂര്യൻ, സി.പി. രാജീവൻ, പ്രൊഫ. കെ.പി. സോമരാജൻ ഡോ. കെ. മുരളീധരൻ, പി. നാരായണൻ,
സുധീർ പറൂർ, മോഹനകൃഷ്ണൻ കാലടി, ഡോ. സ്‌മിത ദാസ്, പ്രൊ ഫ. ഡോ. ശാന്ത നെടുങ്ങാടി, വി ഷ്ണു അരവിന്ദ്, അഡ്വ. കെ. സ ജിത്, അശ്വതി രാജ്, വി.ഡി. ശാംഭവി മുസത് തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും. ഇന്ദിരാകൃഷ്ണകുമാർ (ചെയർപേഴ്സൺ), അഡ്വ. എൻ. അരവിന്ദൻ (വർക്കിങ് ചെയർപേഴ്‌സൺ), രാമചന്ദ്രൻ പാണ്ടിക്കാട്
(ജനറൽ കൺ വീനർ), ശ്രീധരൻ പുതുമന, ഡോ. എം.പി. രവിശങ്കർ, വി.എസ്. സജിത്ത്, കൃഷ്ണാനന്ദൻ. എം.പി (കൺവീനർ മാർ), കെ. കൃഷ്ണണകുമാർ (ട്രഷറർ) എന്നി വരുടെ നേതൃത്വത്തിൽ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.