എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.
ഇന്ന് രാവിലെ ഉമാ തോമസ് കണ്ണു തുറന്നു. കൈകാലുകള്‍ അനക്കിയെന്ന് കുടുംബം പറഞ്ഞു. രാവിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള ഉമാ തോമസിനെ മകൻ കണ്ടു.ഉമാ തോമസിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച വിവരം ഇന്ന് രാവിലെ 10 മണിയോടെ മെഡിക്കല്‍ സഘം പുറത്തറിയിക്കും. ഇന്നലെ രാത്രി പത്തുമണി വരെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വച്ച് ഞായറാഴ്ചയാണ് അപകടമുണ്ടായത്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോർഡ് ലക്ഷ്യമിട്ടു 12,000 നർത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎല്‍എ. മന്ത്രി സജി ചെറിയാൻ ഉള്‍പ്പെടെ വേദിയിലിരിക്കെയാണ് അപകടം സംഭവിച്ചത്. 15 അടി ഉയരത്തില്‍ നിന്നാണ് ഉമാ തോമസ് വീണത്.
അപകടമുണ്ടായ സംഭവത്തില്‍ സംയുക്ത റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കലൂർ സ്റ്റേഡിയത്തില്‍ വൻ സുരക്ഷാ വീഴ്ച സംഭവിച്ചെന്നാണ് സംയുക്ത പരിശോധനാ റിപ്പോർട്ട്.
സ്റ്റേജ് നിർമിച്ചത് അപകടകരമായിട്ടാണെന്നും അധികമായി നിർമിച്ച ഭാഗത്തിനു വേണ്ട ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.