വടക്കഞ്ചേരി: പാലത്തിന്റെ ജോയിന്റുകളില്‍ വിടവ് ഉണ്ടായതിനെ തുടർന്ന് കുതിരാൻ പാലം വീണ്ടും പൊളിച്ചു. കുതിരാൻ കൊമ്പഴ മമ്മദ് പടിയില്‍ പാലക്കാട് ദിശയില്‍ 150 മീറ്ററോളം മൂന്നുവരി പാതയ്ക്ക് പകരം രണ്ടുവരിപ്പാത മാത്രമാണ് നിലവിലുള്ളത്.
മൂന്നുവരിപ്പാതയ്ക്ക് സ്ഥലം ഏറ്റെടുത്തെങ്കിലും രണ്ട് വരിയുടെ നിർമ്മാണമാണ് നടത്തിയിട്ടുള്ളത്. പാലത്തിന്റെ ജോയിന്റുകള്‍ അകന്ന് വൻ വിടവ് ഉണ്ടായതോടെയാണ് പൊളിച്ച് നിർമ്മാണം തുടങ്ങിയത്.പാലത്തിനു മുകളില്‍ കൂടി ഒറ്റവരി ആയാണ് വാഹനങ്ങള്‍ വിടുന്നത്. വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗങ്ങളില്‍ അടിപ്പാത നിർമ്മാണം കൂടിയായതോടെ ആറുവരിപ്പാതയില്‍ ഗതാഗത തടസം പതിവായി. പന്നിയങ്കര ടോള്‍ പ്ലാസയില്‍ വൻതുക ടോള്‍ നല്‍കി വരുന്ന വാഹനങ്ങള്‍ നിരന്തരം കുരുക്കില്‍ പെടുന്നത് അവസാനിപ്പിക്കാൻ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഇവിടെ മൂന്നുവരിപ്പാത നിർമിക്കുന്നതിനൊപ്പം കുതിരാൻ പഴയപാത സർവീസ് റോഡായി ഉപയോഗിക്കാൻ അനുമതി നല്‍കണമെന്ന ആവശ്യവും ശക്തമാണ്.
എന്നാല്‍ ഇതിന് വനംവകുപ്പിന്റെ അനുമതി ലഭിക്കില്ലെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ പറയുന്നത്. ഇതിനു പുറമെ വടക്കഞ്ചേരി, മണ്ണുത്തി മേല്‍പാലങ്ങളുടെ നിർമ്മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും നടപ്പാതകളുടെ നിർമ്മാണം പൂർത്തിയാക്കണമെന്നും കരാറില്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല. ഇതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.