ചെന്നൈ: കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ സംഭവത്തില്‍ ഒരു മലയാളി ഉള്‍പ്പടെ രണ്ട് പേർ കൂടി അറസ്റ്റിലായി.കണ്ണൂർ സ്വദേശി നിതിൻ ജോർജാണ് അറസ്റ്റിലായത്.
സ്വകാര്യ മാലിന്യ സംസ്കരണ കമ്ബനി സൂപ്പർവൈസറാണ് നിതിൻ ജോർജ്. മാലിന്യം കൊണ്ടുവന്ന ലോറിയുടെ ഉടമ ചെല്ലത്തുറൈയും അറസ്റ്റിലായിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ തിരുനെല്‍വേലി സ്വദേശികളായ രണ്ട് ഏജന്റുമാർ അറസ്റ്റിലായിരുന്നു.കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യങ്ങള്‍ തമിഴ്നാട്ടില്‍ തള്ളുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. തിരുനെല്‍വേലിയിലെ ജലാശയങ്ങളിലും ജനവാസമേഖലയ്ക്ക് പുറത്തുള്ള ഇടങ്ങളിലുമാണ് തിരുവനന്തപുരത്തെ പ്രധാന ആശുപത്രികളിലെ മാലിന്യം ഉപേക്ഷിക്കുന്നത്.
ആശുപത്രികളില്‍ ഉപയോഗിച്ച സിറിഞ്ചുകള്‍, കയ്യുറകള്‍, മാസ്ക്, മരുന്നുകുപ്പികള്‍ എന്നിവയ്ക്കൊപ്പം രോഗികളുടെ ഭക്ഷണക്രമത്തിന്റെയും ആശുപത്രികളില്‍ നല്കുന്ന സമ്മതപത്രത്തിന്റെയും രേഖകളും ഉപേക്ഷിച്ച കൂട്ടത്തിലുണ്ട്. രോഗികളുടെ ചികിത്സാ വിവരങ്ങളും ഇങ്ങനെ ഉപേക്ഷിക്കുന്ന രേഖകളില്‍ ഉണ്ടെന്ന് തിരുനെല്‍വേലിയിലെ പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.
തിരുനെല്‍വേലിയിലെ പേപ്പർ മില്ലുകളില്‍ നിന്ന് കേരളത്തിലേക്ക് പോകുന്ന ലോറികള്‍ മടങ്ങിവരുമ്പോള്‍ മെഡിക്കല്‍ മാലിന്യവും കടത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.