ഗതാഗതക്കുരുക്കില്‍ ആംബുലൻസ് കുടുങ്ങിയത് അരമണിക്കൂര്‍, ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് രോഗികള്‍ക്ക് ദാരുണാന്ത്യം,

കോഴിക്കോട്: ദേശീയ പാത നിര്‍മാണം നടക്കുന്നതിനെ തുടര്‍ന്നുള്ള ഗതാഗത ക്രമീകരണത്തെ തുടര്‍ന്ന് മലപ്പുറം കാക്കഞ്ചേരിയിലുണ്ടായ ബ്ലോക്കില്‍ കുടുങ്ങി ആംബുലന്‍സുകളിലുണ്ടായിരുന്ന രണ്ടു രോഗികള്‍ക്ക് ഹൃദയാഘാതത്തെതുടര്‍ന്ന് ദാരുണാന്ത്യം.

ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം. മലപ്പുറം എടരിക്കോട് സ്വദേശിനി സുലേഖ, വള്ളിക്കുന്ന് കോട്ടാശ്ശേരി സ്വദേശി ഷജില്‍ കുമാര്‍ എന്നിവരാണ് ആംബുലന്‍സിനുള്ളില്‍ വെച്ച്‌ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചത്. 

ഇരുവരെയും കോഴിക്കോട്ടെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനിടെ കാക്കഞ്ചേരിയിലെ ബ്ലോക്കില്‍ കുടുങ്ങുകയായിരുന്നു. ബ്ലോക്കില്‍ അരമണിക്കൂറോളം കുടുങ്ങിയതിനിടയിലാണ് ഇരുവര്‍ക്കും ഹൃദയാഘാതമുണ്ടായത്.

കോട്ടയ്ക്കലില്‍ നിന്ന് വൈകിട്ട് ആറോടെയാണ് കോഴിക്കോട് ഇഖ്റയിലേക്ക് പുറപ്പെട്ടത്. ഏഴേ കാലോടെയാണ് കാക്കഞ്ചേരിയില്‍ എത്തിയത്. കോട്ടയ്ക്കലില്‍ നിന്ന് ആംബുലന്‍സിന് 45 മിനുട്ടില്‍ കോഴിക്കോട് എത്തേണ്ടതാണ്. എന്നാല്‍ കാക്കഞ്ചേരിയില്‍ അരമണിക്കൂറോളം ബ്ലോക്കില്‍ പെട്ടു. 

ഇതിനിടെ വാഹനത്തില്‍ വെച്ച്‌ രോഗിക്ക് ഹൃദയാഘാതമുണ്ടായി. പിന്നീട് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും റോഡില്‍ മറ്റു വാഹനങ്ങളിലുണ്ടായിരുന്നവര്‍ പരമാവധി ശ്രമിച്ചെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും പോകാൻ കഴിയാത്ത രീതിയില്‍ കുടുങ്ങി പോവുകയായിരുന്നുവെന്ന് അല്‍ത്താഫ് പറഞ്ഞു.

ചേളാരിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വള്ളിക്കുന്ന് കോട്ടാശ്ശേരി സ്വദേശി ഷജില്‍ കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് കാക്കഞ്ചേരിയില്‍ കുടുങ്ങിയതെന്ന് രണ്ടാമത്തെ ആംബുലന്‍സിന്‍റെ ഡ്രൈവര്‍ സാദിഖ് പറഞ്ഞു. സാധാരണ ചേളാരിയില്‍ നിന്ന് 20 മിനുട്ടില്‍ കോഴിക്കോട് എത്താറുള്ളതാണ്. 

രാത്രി 7.30ന് രോഗിയെ കയറ്റി 7.35ന് കാക്കഞ്ചേരയില്‍ എത്തി. ബ്ലോക്ക് ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ട്രാക്ക് മാറി പോവായിരുന്നു. എന്നാല്‍, അങ്ങോട്ടും ഇങ്ങോട്ടും പോകാനാകാതെ കുടുങ്ങി. 

മറ്റു വാഹനങ്ങളിലുള്ളവര്‍ റോഡിലിറങ്ങി വാഹനം മാറ്റാൻ പരമാവധി സഹായിച്ചെങ്കിലും 20 മിനുട്ടോളം ബ്ലോക്കില്‍ പെട്ടു. ഇതിനിടെ രോഗിക്ക് ഹൃദയാഘാതമുണ്ടായി. പിന്നീട് അടുത്തുള്ള ക്രസന്‍റ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോട്ടക്കലിലെ ആശുപത്രിയില്‍ നിന്നും കോഴിക്കോടേക്ക് പോകുന്ന സമയത്ത് സുലൈഖയുടെ ആരോഗ്യ നില തൃപ്തികരമായിരുന്നുവെന്ന് മലപ്പുറം കാക്കഞ്ചേരിയില്‍ ആംബുലൻസ് ബ്ലോക്കില്‍ പെട്ടതിനെ തുടർന്ന് മരിച്ച സുലൈഖയുടെ മകൻ മെഹ്‌റൂഫ് പറഞ്ഞു. ബ്ലോക്കില്‍ ഇരുപത് മിനുട്ടോളാം കുടുങ്ങി കിടന്നു. ആ സമയം കൊണ്ടു ഉമ്മയുടെ ആരോഗ്യ നില ഗുരുതരമായി.

അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കുംസമയം വൈകിയിരുന്നു. പത്തു മിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കില്‍ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നു ഡോക്ടർമാർ പറഞ്ഞതായും മെഹ്‌റൂഫ് പറഞ്ഞു. ട്രാഫിക് നിയന്ത്രിക്കാൻ ഉള്ള സംവിധാനങ്ങള്‍ ഒന്നും റോഡില്‍ ഇല്ലായിരുന്നുവെന്ന് സുലൈഖയുടെ ഭർത്താവ് ഇബ്രാഹിം പറഞ്ഞു.

ബ്ലോക്ക്‌ ഉണ്ടെന്നുള്ള ഒരു മുന്നറിയിപ്പും ഉണ്ടായില്ല.ബ്ലോക്ക്‌ ഉണ്ടെന്നു അറിഞ്ഞിരുന്നെങ്കില്‍ സർവീസ് റോഡ് വഴിയെങ്കിലും പോകാൻ ശ്രമിച്ചേനെ യെന്നും ഇബ്രാഹിം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !