കോട്ടയം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം-എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു. 4.05 ന് പുറപ്പെടേണ്ട കൊല്ലം-മച്ചിലിപട്ടണം ശബരിമല സ്പെഷ്യല്‍ 3 മണിക്കൂർ വൈകി 7.08 നാണ് പുറപ്പെട്ടത്.
5.15 ന് പുറപ്പെടേണ്ട കോട്ടയം-നിലമ്പൂർ എക്സ്പ്രസ്സ് 1.15 മണിക്കൂർ വൈകി 7.26 നാണ് പുറപ്പെട്ടത്. കുമാരനെല്ലൂരില്‍ റെയില്‍വെ ട്രാക്കില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതാണ് ട്രെയിനുകള്‍ വൈകാൻ കാരണം. വന്ദേ ഭാരത് കൃത്യസമയം പാലിക്കുന്നു. 8 മണിക്ക് ശേഷമുള്ള വേണാട്, പരശുറാം, ശബരി, തുടങ്ങിയ ട്രൈനുകള്‍ കൃത്യ സമയം പാലിക്കുമെന്നും റെയില്‍വേ അറിയിച്ചു.യാത്രക്കാരുടെ ശ്രദ്ധക്ക്: ട്രാക്കില്‍ അറ്റകുറ്റപണി: കോട്ടയം-എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു,
0
ബുധനാഴ്ച, ഡിസംബർ 11, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.