മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് അം​ഗീകരിക്കാനാകില്ല; കൊല്ലം ജില്ലാ സമ്മേളനത്തിൽ എം വി ​ഗോവിന്ദനെതിരെ അണികൾ, ജനപ്രതിനിധികൾക്ക് ഇരട്ട നീതിയെന്ന് വിമർശനം,

 കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന് വിമർശനം. തൃശൂരിൽ നടന്ന ജാഥയിൽ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.

മൈക്ക് ഓപ്പറേറ്റോട് പെരുമാറിയ രീതി അംഗീകരിക്കാനാകില്ലെന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ മാതൃകാപരമല്ലെന്നുമാണ് പ്രവർത്തകരുടെ പ്രധാന വിമർശനം

പാർട്ടിയിലെ മേൽത്തട്ടിലേയും താഴ്ത്തട്ടിലേയും ജനപ്രതിനിധികൾക്ക് ഇരട്ട നീതിയാണെന്നും വിമർശനമുയർന്നു. എംഎൽഎൽമാരായ എം വി ​ഗോവിന്ദനും വി ജോയിയ്ക്കും സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ആകാം. 

എന്നാൽ പഞ്ചായത്ത് അം​ഗമായ വ്യക്തിക്ക് ലോക്കൽ സെക്രട്ടറി ആകാൻ സാധിക്കില്ലെന്നത് എന്ത് നീതിയാണെന്നും പ്രതിനിധികൾ ചോ​ദിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ നടത്തിയ മരപ്പട്ടി പരാമർശത്തിനെതിരെയും സമ്മേളനത്തിൽ വിമർശനമുണ്ടായി.

ഇന്നലെ വൈകുന്നേരം നടന്ന പ്രതിനിധി സമ്മേളനത്തിലെ ചർച്ചയിലാണ് വലിയ വിമർശനങ്ങളുയർന്നത്. സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനും എംഎൽഎ മുകേഷിനെതിരെയും വിമർശനമുണ്ടായി. പാർലമെന്റ് തെരഞ്ഞെടുപ്പ് ദിനത്തിലെ ഇപി ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും പ്രകാശ് ജാവേദ്ക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട ഇപിയുടെ വെളിപ്പെടുത്തലും തിരിച്ചടിയായെന്നാണ് വിമർശനം ഉയര്‍ന്നത്.

ഇപിയുടേത് കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ലെന്ന് സമ്മേളനത്തിലെ പൊതുചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. എം മുകേഷ് എംഎൽഎയുടെ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തെ കൊല്ലത്തെ പ്രതിനിധികൾ രൂക്ഷ ഭാഷയിലാണ് വിമർശിച്ചത്.

ആരുടെ നിർദ്ദേശപ്രകാരമാണ് മുകേഷിനെ സ്ഥാനാർഥിയാക്കിയതെന്ന് പ്രതിനിധികൾ ചോദിച്ചു. രാത്രികാലങ്ങളിൽ മുകേഷ് പ്രചാരണത്തിന് എത്തിയില്ല. പാർട്ടിയുമായി സഹകരിക്കുന്ന രീതി മുകേഷിനില്ലെന്നും വിമർശനമുയർന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !