പന്തളം: എം.സി റോഡില്‍ കുരമ്ബാലയില്‍ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്‌റ്റ് ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ചെങ്ങന്നൂർ വെണ്‍മണി പ്ലാവിളകിഴക്കേതില്‍ പരേതനായ വിജയൻ്റെ മകൻ അർജുൻ വിജയനാ(21)ണ് മരിച്ചത്.
എം.സി റോഡില്‍ കുരമ്പാല ശ്രീചിത്രോദയം വായനശാലയ്ക്ക് സമീപമായിരുന്നു അപകടം.തിരുവനന്തപുരത്ത് അഞ്ചിയൂർക്കോണത്ത് ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നിന്നു വെണ്‍മണിയിലേക്ക് വരികയായിരുന്നു അർജുൻ. ഇരിങ്ങാലക്കുടയില്‍ നിന്നു കൊട്ടാരക്കരയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസാണ് ബൈക്കില്‍ ഇടിച്ചത്.
ഈ സമയം അതുവഴി വന്ന കൊടിക്കുന്നില്‍ സുരേഷ് എം.പിയും നാട്ടുകാരും ചേർന്ന് ഗുരുതരമായി പരിക്കേറ്റ അർജുനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
2021 ഏപ്രിലില്‍, കൊട്ടാരക്കര പുത്തൂരില്‍ വച്ചു ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അർജുൻ്റെ അച്‌ഛൻ വിജയൻ മരിച്ചിരുന്നു.
അമ്മ ശ്രീലേഖയും അർജുനും തിരുവനന്തപുരത്ത് ഹിന്ദുസ്‌ഥാൻ ലാറ്റക്‌സിലാണ് ജോലി ചെയ്‌തിരുന്നത്. സഹോദരൻ അശ്വിൻ. സംസ്കാരം പിന്നീട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.