കട്ടപ്പന: മേലേചിന്നാറില്‍ യുവാവിന്റെ ചികിത്സാ സഹായത്തിനായി നടത്തിയ ആട് ലേലത്തില്‍ ലഭിച്ചത് 3.11 ലക്ഷംരൂപ.
ജിൻസ്മോൻ വളയത്തിന്റെ ചികിത്സയ്ക്കായി പണം സ്വരൂപിക്കുന്നതിനാണ് മേലെ ചിന്നാറില്‍ ജിൻസ് ചികിത്സാസഹായ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ ലേലം നടത്തിയത്.മേലേചിന്നാർ സ്വദേശിയായ ജിൻസ് മോൻ വളയത്തില്‍ മുൻപ് പെയിന്റിങ് തൊഴിലാളി ആയിരുന്നു. ഒരുവർഷം മുൻപാണ് അർബുദം സ്ഥിരീകരിക്കുന്നത്. പിന്നീട് മേലേചിന്നാറില്‍ ഓട്ടോറിക്ഷ ഓടിക്കുകയാണ്. ഇതുവരെ ലക്ഷക്കണക്കിന് രൂപ ചികിത്സയ്ക്ക് ചെലവായി.
മജ്ജ മാറ്റിവെക്കുന്നതിന് അഞ്ചുലക്ഷംരൂപയാണ് ഇതുവരെ പിരിഞ്ഞുകിട്ടിയത്. ഇനി 15 ലക്ഷംരൂപ കൂടിവേണം. പ്രായമായ അച്ഛനും അമ്മയും ഭാര്യയും മൂന്നുകുട്ടികളും അടങ്ങുന്നതാണ് കുടുംബം. ജിൻസ് മോനാണ് കുടുംബത്തിന്റെ അത്താണി.
പണം സ്വരൂപിക്കുന്നതിനാണ് ജനകീയലേലം നടത്തിയത്. ലേലത്തിന് ചികിത്സാസമിതി ചെയർമാൻ ഫാ. സക്കറിയ കുമ്മണ്ണൂപറമ്ബില്‍, കണ്‍വീനർ സജി പേഴത്തുവയലില്‍, കോ-ഓഡിനേറ്ററായ പഞ്ചായത്ത് അംഗം രാജേഷ് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ റെജി ഇടിയാകുന്നേല്‍,
മിനി വയലില്‍, ടോമി തെങ്ങുംപള്ളി, ജോണി ചെമ്പുകട, പി.ആർ. ബിനു. ജെയ്സ് അറക്കപ്പറമ്പില്‍ എന്നിവർ നേതൃത്വംനല്‍കി. നെടുങ്കണ്ടം ഫെഡറല്‍ ബാങ്കില്‍ ചികിത്സാ സഹായസമിതി ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.അക്കൗണ്ട് നമ്പർ- 10180100305265 ഐ.എഫ്.എസ്.സി. കോഡ്- എഉഞഘ 0001018, ഗുഗിള്‍പേ നമ്പർ- 6238911275
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.