കൊച്ചി: ശബരിമല പതിനെട്ടാംപടിയില്‍ നിന്നും പൊലീസുകാര്‍ ഗ്രൂപ്പ് ഫോട്ടോ എടുത്തത് ആചാരങ്ങള്‍ക്ക് വിരുദ്ധമായ കാര്യമാണെന്ന് മന്ത്രി വി എന്‍ വാസവന്.
വിഷയത്തില്‍ കോടതി പറഞ്ഞതിനോട് സര്‍ക്കാര്‍ യോജിക്കുകയാണ്. സന്നിധാനത്ത് പൊലീസുകാര്‍ ശ്രമകരമായ ജോലിയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അന്ന് അവരെ ശാസിക്കാതിരുന്നതെന്ന് മന്ത്രി വി എന്‍ വാസവന് പറഞ്ഞു.ശബരിമലയില്‍ നല്ല സ്ട്രൈയിന്‍ എടുത്താണ് പൊലീസുകാര്‍ ജോലി ചെയ്യുന്നത്. നല്ല കഠിനാധ്വാനമാണ് പൊലീസ് ചെയ്യുന്നത്. ജോലിക്ക് ശേഷം പോകുന്നതിന് മുമ്പായി പതിനെട്ടാം പടിയില്‍ നിന്നു് ഫോട്ടോ എടുക്കണമെന്ന് അവര്‍ക്ക് ആഗ്രഹം തോന്നി.
പക്ഷെ അവിടത്തെ ആചാരത്തിന് വിരുദ്ധമായി ചെയ്തുകൂടായിരുന്നു എന്ന് കോടതി പറഞ്ഞതിനോട് യോജിക്കുകയാണ്. അത് ചെയ്യരുതായിരുന്നു.
മുമ്പ് വത്സന് തില്ലങ്കേരി എന്ന ആര്‍എസ്എസ് നേതാവ് ശ്രീകോവിലിന് പുറം തിരിഞ്ഞ് ആക്രോശം നടത്തിയ കാര്യമാണ് പൊലീസുകാര്‍ മറുവാദമായി ഉന്നയിക്കുന്നത്. അന്ന് ഇവരാരും ഒരു ആക്ഷേപവും ഉന്നയിച്ചില്ല. വത്സന് തില്ലങ്കേരി ചെയ്തത് തെറ്റാണ്.
എന്നു കരുതി അയാളു ചെയ്തു എന്നു പറഞ്ഞ് ഇവര്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വ്യത്യസ്തമായി ഒരു കാര്യവും ചെയ്തുകൂടായെന്ന് പൊലീസുകാരോട് പറഞ്ഞിട്ടുണ്ട്. ഇത് എല്ലാവരും എല്ലായിപ്പോഴും പാലിക്കേണ്ട മര്യാദയാണ്.
പൊലീസുകാരുടെ സേവനത്തെ നല്ല രീതിയില്‍ പ്രശംസിക്കുന്നു, അഭിനന്ദിക്കുന്നു. പൊലീസുകാര്‍ ഉണ്ടാക്കിയ റിസള്‍ട്ട് വലുതാണ്. എന്നുവെച്ച് 'ആയിരം തേന്‍തുള്ളിയ്ക്കകത്ത് ഒരു മീന്തുള്ളി വീണാല്‍ ആ തേന്‍ തുള്ളിയുടെ മുഴുവന്‍ ഗുണവും പോകുമെന്ന കാര്യം മനസ്സിലാക്കിയിരിക്കണ'മെന്ന് പൊലീസുകാരോട് പറഞ്ഞുവെന്നും മന്ത്രി വാസവന് കൂട്ടിച്ചേര്‍ത്തു.
എല്ലാവരും ക്ഷേത്രത്തിന്റെ നിയമങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുകയും പാലിക്കുകയും ചെയ്യണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.