കൊച്ചി: പൂവൻ കക്ക എന്ന് വിളിക്കുന്ന അഷ്ടമുടി കായലിലെ കക്കയുടെ ഉല്‍പാദനം ഗണ്യമായി കുറയുന്നതിന് പരിഹാരമായി പുനരുജ്ജീവന പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആർഐ).
കക്ക ഉല്‍പാദനത്തില്‍ സ്വഭാവിക പുനരുജ്ജീവനം ലക്ഷ്യമിട്ട് കായലില്‍ 30 ലക്ഷം കക്ക വിത്തുകള്‍ നിക്ഷേപിച്ചു. സിഎംഎഫ്‌ആർഐയുടെ വിഴിഞ്ഞം കേന്ദ്രത്തിലെ ഹാച്ചറിയില്‍ കൃത്രിമ പ്രജനന സാങ്കേതികവിദ്യയിലൂടെ ഉല്‍പാദിപ്പിച്ച വിത്തുകളാണ് കായലില്‍ രണ്ടിടത്തായി നിക്ഷേപിച്ചത്. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന ബ്ലൂ ഗ്രോത്ത് പദ്ധതിയുടെ ഭാഗമായാണ് പദ്ധതിസുസ്ഥിരമായ രീതിയില്‍ കായലില്‍ കക്കയുടെ ലഭ്യത പൂർവസ്ഥിതിയിലാക്കുകയാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികള്‍ക്കും വിദേശ കയറ്റുമതി വ്യാപാരത്തിനും ഗുണകരമാകുന്നതാണ് പദ്ധതി. ബിഷപ്പ് തുരുത്ത്, വളം അൻസില്‍ തുരുത്ത് എന്നിവിടങ്ങിലാണ് വിത്തുകള്‍ നിക്ഷേപിച്ചത്.
ഒരു വർഷം നീണ്ടു നിന്ന ഗവേഷണത്തിലൂടെ സിഎംഎഫ്‌ആർഐ പൂവൻ കക്കയുടെ വിത്തുല്‍പാദന സാങ്കേതികവിദ്യ വികസിപ്പിച്ചതാണ് പുനരുജ്ജീവന പദ്ധതിക്ക് വഴിയൊരുക്കിയത്.
സാമ്പത്തിക-പാരിസ്ഥിതിക പ്രാധാന്യമുള്ള അഷ്ടമുടി കായലിലെ അമൂല്യ സമ്പത്താണ് ഈ കക്ക. എന്നാല്‍, കുറച്ചു വർഷങ്ങളായി ഇവയുടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു വരികയാണ്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയാണിത്.
സിഎംഎഫ്‌ആർഐയുടെ കണക്കുകള്‍ പ്രകാരം, 1990 കളുടെ തുടക്കത്തില്‍ ഈ കക്കയുടെ വാർഷിക ലഭ്യത 10,000 ടണ്‍ ഉണ്ടായിരുന്നത്. സമീപകാലത്ത് ആയിരം ടണ്ണില്‍ താഴെയായി കുത്തനെ കുറഞ്ഞിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം, തദ്ദേശീയമല്ലാത്ത ജീവിവർഗങ്ങളുടെ കടന്നുകയറ്റം, കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങള്‍ എന്നിവയാകാം കക്ക കുറയാനുള്ള കാരണങ്ങളെന്ന് സിഎംഎഫ്‌ആർഐ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വിപണികളില്‍ ആവശ്യക്കാരേറുന്നതിനാല്‍ മികച്ച കയറ്റുമതി സാധ്യതയുള്ളതാണ് അഷ്ടമുടി കക്ക. കല്ലുമ്മക്കായ വിത്തുല്‍പാദനത്തിനുള്ള ഹാച്ചറി സംവിധാനവും ഫിഷറീസ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു.
സുസ്ഥിര മത്സ്യകൃഷി രീതികള്‍ വർധിപ്പിക്കുന്നതിനും ഉയർന്ന ഗുണമേന്മയുള്ള വിത്തുകള്‍ കർഷകർക്ക് ലഭ്യമാക്കുകയുമാണ് ഹാച്ചറിയുടെ ലക്ഷ്യം. കല്ലുമ്മക്കായ വിത്തുകള്‍ കർഷകർക്ക് കൈമാറി.
സിഎംഎഫ്‌ആർഐ വിഴിഞ്ഞം പ്രാദേശിക കേന്ദ്രം മേധാവി ഡോ ബി സന്തോഷ്, പ്രിൻസിപ്പല്‍ സയന്റിസ്റ്റുമാരായ ഡോ എം കെ അനില്‍, ഡോ ഇമെല്‍ഡ ജോസഫ്, ജോയിന്റ് ഫിഷറീസ് ഡയറക്ടർ എച്ച് സാലിം, ഡെപ്യൂട്ടി ഫിഷറീസ് ഡയറക്ടർ രമേഷ് ശശിധരൻ, സിഎംഎഫ്‌ആർഐ മുൻ പ്രിൻസിപ്പല്‍ സയന്റിസ്റ്റ് ഡോ കെ കെ അപ്പുകുട്ടൻ, ഡോ പി ഗോമതി എന്നിവർ സംസാരിച്ചു.സിഎംഎഫ്‌ആർഐ ശാസ്ത്രജ്ഞർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികള്‍, കർഷകർ എന്നിവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.