കാട്ടുമൃഗങ്ങളുടെ ശല്യം: - ശക്തമായ നടപടികളുമായി തീക്കോയി ഗ്രാമപഞ്ചായത്ത്

തീക്കോയി : ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുമൃഗങ്ങളുടെ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൃഷിക്കാരുടെയും അംഗീകൃത ഷൂട്ടർമാരുടെയും യോഗം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു.

ഗ്രാമപഞ്ചായത്ത് അനുമതി നൽകിയിട്ടുള്ള 15 ഓളം ഷൂട്ടർമാർ യോഗത്തിൽ പങ്കെടുത്തു.     വന്യമൃഗങ്ങളുടെ ശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ ഷൂട്ടർമാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തും. 

ഷൂട്ടർമാരായി  നിയോഗിച്ചിട്ടുള്ളവരുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അടങ്ങിയ ലിസ്റ്റ് പഞ്ചായത്ത് കർഷകർക്കായി  പ്രസിദ്ധീകരിക്കും. ജനപ്രതിനിധികൾ, ഷൂട്ടർമാർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, കർഷകർ, വില്ലേജ്,പഞ്ചായത്ത്, കൃഷി ഡിപ്പാർട്ട്മെന്റ് എന്നിവരടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കും. 

ഗ്രാമപഞ്ചായത്തിലെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ അടിയന്തരമായി വെട്ടിതെളിക്കുവാൻ ജനപ്രതിനിധികൾ വഴി സ്ഥലഉടമകളോട് ആവശ്യപ്പെടും. വർഷങ്ങളായി കാട് തെളിക്കാതിരിക്കുന്ന സ്ഥല ഉടമകൾക്ക് പഞ്ചായത്ത് നിയമാനുസൃത നോട്ടീസ് നൽകും.

 കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് കൃഷി-ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വഴി അർഹതപ്പെട്ട ധനസഹായം ലഭിക്കുന്നതിന് കൃഷിക്കാർക്ക് അറിയിപ്പ് നൽകും. ജനവാസമേഖലയിൽ കർഷകർക്ക് നാശനഷ്ടം വിതയ്ക്കുന്ന കാട്ടുമൃഗങ്ങളെ നിയന്ത്രിക്കാൻ ഫോറസ്റ്റ് ഡിപ്പാർട്മെന്റ് ശക്തമായ ഇടപെടലുകളും നടപടികളും സ്വീകരിക്കണമെന്ന് അധികാരികളോട് യോഗം ആവശ്യപ്പെട്ടു.  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി ജെയിംസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാജി തോമസ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ അമ്മിണി തോമസ് , സിബി രഘുനാഥൻ, ദീപാ സജി , നജീമ പരികൊച്ച്, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ അഞ്ചു ആർ, സെക്ഷൻ ഓഫീസർ സന്ധ്യാമോൾ റ്റി എസ് , ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജി പി റ്റി ,കൃഷി അസിസ്റ്റന്റ് മുഹമ്മദ് ഷഹീദ് ,

സ്പെഷ്യൽ വില്ലേജ് ഓഫീസർ ദിലീപ് ജോസഫ്, സ്വതന്ത്ര കർഷക സംഘടനയായ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ ഡയറക്ടർ തോംസൺ കെ ജോർജ് , താലൂക്ക് വികസന സമിതി അംഗം പീറ്റർ പന്തലാനി , കർഷക പ്രതിനിധികൾ, ഷൂട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !