നോട്ടിംഗ്ഹാം: ക്രിസ്തുമസ് ആഘോഷ ലഹരിയില്‍ മുങ്ങിനില്ക്കവെ യുകെ മലയാളികളെ തേടി അപ്രതീക്ഷിതമായി ഒരു മരണ വാര്‍ത്ത എത്തിയിരിക്കുകയാണ്.
നോട്ടിംഗ്ഹാം മലയാളിയായ ദീപക് ബാബു (39) ആണ് വിട വാങ്ങിയിരിക്കുന്നത്. നാട്ടില്‍ കൊല്ലം സ്വദേശിയാണ്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.രാത്രി വീട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയും ഹൃദയ സ്തംഭനം മൂലം മരണത്തിനു കീഴടങ്ങുകയും ആയിരുന്നു. ഇവിടെ ആമസോണില്‍ ജോലി ചെയ്യുകയായിരുന്നു ദീപക്. നീതുവാണ് ഭാര്യ. മകന് ദക്ഷിത് എട്ടു വയസുകാരനാണ്. രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയില്‍ എത്തിയത്.
സേവനം യുകെ അംഗമാണ് ദീപക്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ തകര്‍ന്നുപോയ കുടുംബത്തിന് ആശ്വാസമായി സംഘടന ഒപ്പമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.