ചങ്ങനാശ്ശേരി: എൻഎസ്എസിന്റെ മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നേരത്തെ മുഖ്യപ്രഭാഷകൻ ആയാണ് ചെന്നിത്തലയെ NSS ക്ഷണിച്ചത്. അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയായിരുന്നു നേരത്തെ നിശ്ചയിച്ച ഉദ്ഘാടകൻ. അദ്ദേഹത്തിന് പങ്കെടുക്കാൻ അസൗകര്യം അറിയിച്ചതോടെയാണ് ചെന്നിത്തലയെ ഉദ്ഘാടകനായി നിശ്ചയിച്ചത്.
11 വർഷം നീണ്ട അകൽച്ച അവസാനിപ്പിച്ച് മന്നംജയന്തി ആഘോഷത്തിന്റെ പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണകനായാണ് രമേശ് ചെന്നിത്തലയെ, എൻഎസ്എസ് ക്ഷണിച്ചത്. പിന്നാലെ വലിയ രാഷ്ട്രീയ വിവാദമായി ഇത് മാറി. മുഖ്യമന്ത്രി സ്ഥാനാത്തേക്ക് ആരെന്ന് ചർച്ചയിൽ രമേശ് ചെന്നിത്തലയ്ക്ക് മുൻതൂക്കവും ലഭിച്ചു.
കോൺഗ്രസിനുള്ളിൽ അതൃപ്തി തുടരുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയെ മന്നംജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനകനായി തീരുമാനിച്ചത്. താക്കോൽസ്ഥാന പരാമർശത്തെ തുടർന്ന് 2013 ലാണ് ചെന്നിത്തല NSSമായി അകന്നത്. പിന്നീട് NSSന്റെ ഒരു പരിപാടിയിലും ചെന്നിത്തലക്ക് ക്ഷണം ഉണ്ടായിരുന്നില്ല. ജനുവരി രണ്ടിനാണ് മന്നംജയന്തി പൊതുസമ്മേളനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.