സാമൂഹ്യസുരക്ഷ പെൻഷൻ വിതരണത്തിൽ അപാകത; 38 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് റവന്യൂ വകുപ്പ്

കോഴിക്കോട് : സാമൂഹ്യസുരക്ഷ പെൻഷൻ വിതരണത്തിലെ അപാകത കണ്ടെത്തിയ പശ്ചാത്തലത്തിൽ സർവേ- റവന്യൂ വകുപ്പിലെ 38 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് റവന്യൂ വകുപ്പിന്റെ ഉത്തരവ്. റവന്യൂ വകുപ്പിലെ സേവനത്തിൽ തുടരുന്ന 34 ഉദ്യോഗസ്ഥരെയും സർവെയും ഭൂരേഖയും വകുപ്പിലെ നാല് ഉദ്യോഗസ്ഥരെയുമാണ് അച്ചടക്കനടപടിക്ക് വിധേയമായി സേവനത്തിൽനിന്നും സസ്പെൻഡ് ചെയ്തത്.

സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്ക് കൈത്താങ്ങ് എന്ന നിലക്ക് സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ അനുവദിച്ചത്. എന്നാൽ, വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർ അനർഹമായി കൈപ്പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സാമൂഹ്യസുരക്ഷ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലി‌ശ സഹിതം ഈടാക്കുന്നതിനും ഈ ജീവനക്കാർക്കെതിരെ കർശന വകുപ്പുതല അച്ചടക്കനടപടികൾ സ്വീകരിക്കുന്നതിനും സർക്കാർ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് അനർഹമായി സാമൂഹ്യസുരക്ഷ പെൻഷൻ കൈപ്പറ്റിയവർക്കെതിരെ നടപടി തുടങ്ങിയത്.

റവന്യൂ വകുപ്പിലെ 34 ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. ആർ. മിനിമോൾ (റവന്യൂ ഡിവിഷണൽ ഓഫിസ് ആലപ്പുഴ), സി.ജി. അമ്പിളി (താലൂക്ക് ഓഫിസ് മാവേലിക്കര), വി. സൗമിനി (താലൂക്ക് ഓഫിസ് പെരിന്തൽമണ്ണ), കെ. പ്രവീണ (താലൂക്ക് ഓഫിസ് കാർത്തികപ്പള്ളി), എം.എസ്. ബിജുകുമാർ (താലൂക്ക് ഓഫിസ് അടൂർ), കെ.സി. ഷെർലി (കലക്ടറേറ്റ് എറണാകുളം), ഷിൻസൺ ഇ. ഏലിയാസ് (ഡയറക്ടറേറ്റ് ഓഫ് നാഷണൽ സേവിങ്സ് വയനാട്),

സി. ശാരദ (കലക്ടറേറ്റ് തൃശ്ശൂർ), പി.എം. മനീഷ് (താലൂക്ക് ഓഫിസ് ചേർത്തല), കെ.പി. പ്രസന്നകുമാരി (വില്ലേജ് ഓഫിസ് ചെറുവള്ളി), പി.ജി. ബിന്ദു (വില്ലേജ് ഓഫിസ് ചെത്തിപ്പുഴ), സുബൈദ കാരുവള്ളി (കലക്ടറേറ്റ് മലപ്പുറം), എം. രാജു (വില്ലേജ് ഓഫിസ് പേട്ട), എസ്. ശ്രീജിത്ത് (തഹസീദാർ കൊച്ചി കോർപ്പറേഷൻ), എൽ. ബുഷിറ ബീഗം (കലക്ടറേറ്റ് തിരുവനന്തപുരം), കെ.സി. സുലാഖ ഭായ് (കോട്ടയം കലക്ടറേറ്റ്), ടി.എൻ. മിനിമോൾ (കോട്ടയം കലക്ടറേറ്റ്), എം.എസ്. കുമാരൻ (വില്ലേജ് ഓഫിസ് അമ്പൂരി), ആർ. ഉഷ (റവന്യൂ ഡിവിഷനിൽ ഓഫീസ് ഫോർട്ട് കൊച്ചി),

എസ്. പ്രിൻസ് ആന്റണി (കലക്ടററേറ്റ് ഇടുക്കി), എസ്. റിമോദ് (താലൂക്ക് ഓഫിസ് ചിറ്റൂർ), കെ. റജീന (താലൂക്ക് ഓഫിസ് മഞ്ചേശ്വരം), ജി. രാജഗോപാൽ (താലൂക്ക് ഓഫിസ് അടൂർ), എ.പി.സുരേഷ് (വില്ലേജ് ഓഫിസ് അവിട്ടനല്ലൂർ), കെ.എൻ. മായാദേവി (പാലക്കാട് കലക്ടറേറ്റ്), കെ.എം. സുബീഷ് (റവന്യു ഡിവിഷണൽ ഓഫിസ് കോഴിക്കോട്), പി. ശാന്തകുമാരി (വില്ലേജ് ഓഫിസ് ആലത്തൂർ), എസ്. രമണി (കൊല്ലം കലക്ടറേറ്റ്), ടി.ജി വത്സമ്മ (കോട്ടയം കലക്ടറേറ്റ്),

എ. അഖിൽ (താലൂക്ക് ഓഫിസ് കരുനാഗപ്പള്ളി), എസ്. ഗീതാദേവി (സ്പെഷ്യൽ തഹസിൽദാർ തിരുവനന്തപുരം), എ. അബ്ദുൽ ജലീൽ (താലൂക്ക് ഓഫിസ് കരുനാഗപ്പള്ളി), എൻ.പി. (ജെസി ലാൻഡ് റവന്യൂ കമീഷണറേറ്റ് തിരുവനന്തപുരം), വി.ടി. വിഷ്ണു (താലൂക്ക് ഓഫിസ് അമ്പലപ്പുഴ) എന്നിവരെയാണ് റവന്യു വകുപ്പിൽ സസ് പെ ന്റ് ചെയതത്. സർവെയും ഭൂരേഖയും വകുപ്പിലെ വി. നാരായണൻ (അസി.ഡയറക്ടറുടെ കാര്യാലയം കാസർകോട്), സി. ആർ. അനിൽകുമാർ (റീ സർവേ സൂപ്രണ്ടിെന്റ കാര്യാലയം ചോർപ്പ്), എം. ടിനു (അസി. ഡയറക്ടറുടെ കാര്യാലയം ചെങ്ങന്നൂർ), ബി. മിനിമോൾ (അസി. ഡയറക്ടറുടെ കാര്യാലയം അമ്പലമുക്ക്) എന്നിവരെയും സസ് പെൻറ് ചെയ്തു. ഇവർക്ക് ലഭിച്ച് പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കുന്നതിന് ലാൻഡ് റവന്യൂ കമീഷണറും സർവെയും ഭൂരേഖയും വകുപ്പും സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !