ന്യൂഡൽഹി: 21,100 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് കാബിനറ്റ് സുരക്ഷാ സമിതിയുടെ അംഗീകാരം. 100 കെ 9 വജ്ര ആർട്ടിലറി ഗണ്ണുകളും 12 സുഖോയ് 30 എംകെഐ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനുമാണ് അനുമതി.
കെ 9 വജ്ര വാങ്ങുന്നതിന് 7600 കോടി രൂപയാണ് ചെലവ്. ദക്ഷിണ കൊറിയൻ കമ്പനിയുമായി സഹകരിച്ച് എൽ അൻഡ് ടി ആണ് തോക്കുകൾ നിർമിക്കുന്നത്.ദക്ഷിണ കൊറിയയിൽ നിന്നുള്ള കെ 9 തണ്ടർ ഗണ്ണിന്‍റെ ഇന്ത്യൻ പതിപ്പാണ് കെ 9 വജ്ര. 13,500 കോടിരൂപയുടേതാണ് സുഖോയ് വിമാന ഇടപാട്. എച്ച്എഎൽ ആണ് റഷ്യൻ സഹകരണത്തോടെ വിമാനം നിർമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.