തുരുത്തിക്കാട് മാർത്തോമ്മാ ഇടവക 125 വയസ്സിലേക്ക്; ശതോത്തര രജത ജൂബിലി ഉദ്ഘാടനം 2024 ഡിസംബർ 15 ഞായർ രാവിലെ 10 മണിക്ക്

പത്തനംതിട്ട:തുരുത്തിക്കാട്:എ ഡി 1900ത്തിൽ സ്ഥാപിതമായ തുരുത്തിക്കാട് മാർത്തോമ്മാ ഇടവക 125 ആം വയസിലേക്ക് പ്രവേശിക്കുകയാണ് ഒരു വർഷത്തിലധികം നീണ്ടു നിൽക്കുന്ന ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് ഇടവകയായി ഒരുങ്ങി കഴിഞ്ഞു.

ശതോത്തര രജത ജൂബിലി വിളംബര ജാഥ 2024 ഡിസംബർ 14 ശനിയാഴ്ച തുരുത്തിക്കാട് മാർത്തോമ്മാ ഇടവകയുമായി ചരിത്രപരമായ ബന്ധമുള്ള കവുങ്ങും പ്രയാർ സെന്റ് തോമാസ് മാർത്തോമ്മാ,വാലാങ്കര എബനേസർ മാർത്തോമ്മാ എന്നീ ഇടവകകളേയും മല്ലപ്പളളി പഴയ സുറിയാനി (വെങ്ങലശേരി)പള്ളിയേയും ബന്ധപ്പിച്ചുകൊണ്ട് നടത്തുന്നതാണ്.

ഡിസംബർ 14 ശനി വൈകിട്ട് 4 മണിക്ക് കവുങ്ങും പ്രയാർ സെന്റ് തോമാസ് മാർത്തോമ്മാ പള്ളിയിൽ നിന്നും ആരംഭിക്കുന്ന ശതോത്തര രജത ജൂബിലി വിളംബര ജാഥ 4:45 ന് വാലങ്കര എബനേസർ മാർത്തോമ്മാ പള്ളിയിലും 5:30 ന് വെങ്ങലശേരി (പഴയ സുറിയാനി)പള്ളിയിലും എത്തിച്ചേരും തുടർന്ന് വൈകിട്ട് 6:30 ന് തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ വിളംബര വാഹന ജാഥ സമാപിക്കും.സാമൂഹ്യ തിന്മകൾക്കെതിരായ ബോധവല്ക്കരണ സന്ദേശങ്ങളും പ്രസ്തുത ജഥായിലൂടെ പ്രചരിപ്പിക്കും.

2024 ഡിസംബർ 15 ഞായർ രാവിലെ 8 മണിക്ക് ഇടവകയുടെ മുൻ വികാരികൂടിയായ അഭിവന്ദ്യ ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് 10 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരി റവ സജു ശാമുവേൽ സി അധ്യക്ഷത വഹിക്കും.അഭിവന്ദ്യ ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത ജൂബിലി ഉദ്ഘാടനം നിർവഹിക്കും.

ശ്രീ ആന്റോ ആന്റണി എംപി ജൂബിലി പദ്ധതികൾ ഉദ്ഘാടനം ചെയ്യും.ഇടവക ഡയറക്ടറിയുടെ പ്രകാശനം അഡ്വ മാത്യു ടി തോമസ് എംഎൽഎ നിർവഹിക്കും . മുൻ ഇടവകാംഗം കൂടിയായ രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ ഇടവകയുടെ മുൻ വികാരിമാർക്കും ഇടവകാംഗങ്ങളായ വൈദികർക്കുമുള്ള ഇടവകയുടെ ആദരവ് സമർപ്പിക്കും.

ഇടവകാഗം കൂടിയായ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബെൻസി അല്ക്സ്, ഗ്രാമപഞ്ചായത്ത് അംഗം ജോളി റെജി,എ എം എം ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രിൻസിപ്പലും ഇടവകാഗവുമായ റവ:എം സി ജോൺ, മുൻ ഇടവക വികാരി റവ സ്റ്റീഫൻ മാത്യു റവ:ഫാ അനൂപ് സ്റ്റീഫൻ,എൻ എസ് എസ് കരയോഗം പ്രതിനിധിയും തുരുത്തിക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറിയുമായ എൻ പത്മകുമാർ എന്നിവർ ആശംസകൾ അർപ്പിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !