തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്‌സ് - ഐടി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ-വികസന കേന്ദ്രമായ സി-ഡാക് (സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്) നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി 2025 ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ ലഭിക്കുക.
അപേക്ഷിക്കാനുള്ള യോഗ്യത
ബി.ടെക് (സെലക്ടഡ് സ്ട്രീംസ്) അല്ലെങ്കിൽ എംഎസ്‌സി (സെലക്ടഡ് സ്ട്രീംസ്) അല്ലെങ്കിൽ എംസിഎ
മികച്ച പ്ലേസ്‌മെന്റ് റെക്കോർഡുള്ളതും ഉന്നത നിലവാരമുള്ളതുമായ കോഴ്‌സുകളാണ് സി -ഡാക്കിന്റേത്. 24 ആഴ്ച (900 മണിക്കൂർ) ദൈർഘ്യമുള്ള ഫുൾ ടൈം പിജി ഡിപ്ലോമ കോഴ്‌സുകളാണ് ഇവ. പ്രോഗ്രാമിന്റെ ഭാഗമായി തിയറി ക്ലാസുകളും ലാബും പ്രോജക്ടും ഉണ്ട്. കോഴ്‌സ് കാലയളവിൽ ഇന്റേണൽ അസസ്‌മെന്റ് ഉണ്ടായിരിക്കുന്നതാണ്.
തിരുവനന്തപുരത്തും കൊച്ചിയിലുമായി ഡി - ഡാക്കിന് കേരളത്തിൽ രണ്ട് സെന്ററുകളാണ് ഉള്ളത്. സി - ഡാക്കിന്റെ തിരുവനന്തപുരം സെന്ററിൽ ലഭ്യമായ മൂന്ന് കോഴ്‌സുകൾ താഴെ ചേർക്കുന്നു.
പിജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (പിജി - ഡിഎസി)
പിജി ഡിപ്ലോമ ഇൻ ബിഗ് ഡാറ്റ അനലിറ്റിക്‌സ് (പിജി - ഡിബിഡിഎ)
പിജി ഡിപ്ലോമ ഇൻ സെബർ സെക്യൂരിറ്റി ആൻഡ് ഫോറൻസിക്‌സ് (പിജി - ഡിസിഎസ്എഫ്) ഈ കോഴ്‌സുകൾ ഓൺലൈൻ മോഡിൽ പഠിക്കാം.
കൊച്ചി സെന്ററിൽ ഒരു കോഴ്‌സാണ് ഉള്ളത്. ഇത് ഓഫ് ലൈൻ മോഡിൽ പഠിക്കാം. കോഴ്‌സിന്റെ പേര് താഴെ ചേർക്കുന്നു.
പിജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (പിജി - ഡിഎസി) ഇന്ത്യയിലെ വിവിധ സെന്ററുകളിലായി 14 പിജി ഡിപ്ലോമ കോഴ്‌സുകൾ സി - ഡാക്കിൽ പഠിക്കാൻ അവസരമുണ്ട്.
പ്രധാന തീയതികൾ: സി - ഡാക്കിലെ പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് ആപ്ലിക്കേഷൻ അയയ്ക്കാൻ താൽപര്യമുള്ളവർ ഓർത്തിരിക്കേണ്ട തീയതികൾ താഴെ ചേർക്കുന്നു.
ഓൺലൈൻ ആപ്ലിക്കേഷൻ അയയ്‌ക്കേണ്ട അവസാന തീയതി - ഡിസംബർ 30, 2024
സി - ഡാക്കിന്റെ കോമൺ അഡ്മിഷൻ ടെസ്റ്റുകൾ നടക്കുന്ന തീയതികൾ - C- CAT 1- ജനുവരി 11, 2025 C- CAT 2 - ജനുവരി 12, 2025
കോഴ്‌സുകൾ ആരംഭിക്കുന്ന തീയതി - ഫെബ്രുവരി 25, 2025
കൂടുതൽ വിവരങ്ങൾക്ക്
കോഴ്‌സുകളെക്കുറിച്ചും പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ചും വിശദമായി അറിയാൻ സി - ഡാക്കിന്റെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ വിളിക്കുകയോ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക. ഫോൺ നമ്പറുകളും വെബ്‌സൈറ്റ് ഐഡിയും താഴെ ചേർക്കുന്നു.
സി - ഡാക് തിരുവനന്തപുരം - 0471- 2781500, 8547882754 സി - ഡാക് കൊച്ചി - 0484 - 2372422, 9447247984 വെബ്‌സൈറ്റ് - www.cdac.in / acts.cdac.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.