കുണ്ടൂർ: അസംഘടിത ഹിന്ദു സമൂഹത്തിന് ഹൈന്ദവ ആദർശം പകർന്നുകൊടുക്കുന്ന വാർഷിക വിജ്ഞാന സദസ്സ് 'ഹൈന്ദവീയം ആദ്ധ്യാത്മിക പഠന ശിബിരം' കുളത്തേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മണ്ഡപത്തിൽ വച്ച് നടത്തപ്പെട്ടു.
'ഹിന്ദു ഉണർന്നാൽ ദേശമുണർന്നു' എന്ന സന്ദേശവുമായി കുണ്ടൂർ പാർത്ഥസാരഥി ബാലഗോകുലത്തിന്റെയും കുളത്തേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ആദ്ധ്യാത്മിക പഠന ശിബിരത്തിൽ വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന മുഖ്യകാര്യദർശി വി ആർ രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തി.ഭാരതീയ വിദ്യാ നികേതൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ജയകുമാർ ഹിന്ദു ധർമ്മത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു.
ക്ഷേത്രം മേൽശാന്തി ഡോ.കല്ലാർവേലിൽ രമേശ് നമ്പൂതിരിയുടെ സത്സംഗവും ബാലഗോകുലത്തിലെ കുട്ടികളുടെ ആത്മീയമായ ചിന്തകളെ പരിപോഷിപ്പിക്കുന്ന വിവിധ പരിപാടികളും ഉണ്ടായിരുന്നു.ക്ഷേത്ര ഭരണസമിതിക്ക് വേണ്ടി സെക്രട്ടറി മനോജ് മുല്ലപ്പിള്ളി കൃതജ്ഞത രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.