സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 23 മുതല്‍ 25 വരെ തവനൂരില്‍ നടക്കും

എടപ്പാള്‍: സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍, സംസ്ഥാന-ജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റി, റിലയന്‍സ് സ്‌പോര്‍ട് ക്ലബ്ബ് തവനൂര്‍, തവനൂര്‍ സ്‌പോര്‍ട്‌സ് അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 23,24,25 തിയതികളിലായി തവനൂര്‍ കെസിഎഇഎഫ്ടി സ്റ്റേഡിയത്തില്‍ വച്ച് സംസ്ഥാന യൂത്ത് അണ്ടര്‍ 21 വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

14 ജില്ലകളില്‍ നിന്നായി 28 ടീമുകളാണ് പങ്കെടുക്കുന്നത്. 23 രാവിലെ മുതല്‍ മത്സരം തുടങ്ങും. വൈകീട്ട് 5ന് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി മുഖ്യാതിഥിയാകും. തവനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ശിവദാസ്, സംസ്ഥാന വോളിബോള്‍ ടെകിനിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ സി കെ ഉസ്മാന്‍,
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം വത്സല, പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ഷരീഫ്, ചെയര്‍മാന്‍ ടി എം ശിഹാബ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം വി വാസുണ്ണി, ശ്രീനിവാസന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !