ചെറുതുരുത്തി: കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ പൊടുന്നനെ നിശ്ചലമായി. ഷൊർണൂർ കൊച്ചിൻ പാലത്തിന് സമീപത്തുവെച്ചാണ് സംഭവം.
ഒരു മണിക്കൂർ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാനായിട്ടില്ല. 5.30ന് ട്രെയിൻ ഷൊർണൂരിലെത്തിയിരുന്നു. മിനിറ്റുകൾക്കകം ഇവിടുന്ന് വീണ്ടും യാത്ര ആരംഭിച്ചു.
ഒരു കിലോമീറ്റർ കഴിഞ്ഞ് ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപമെത്തിയപ്പോൾ ട്രെയിൻ നിശ്ചലമാകുകയായിരുന്നു. സാങ്കേതിക തകരാർ പരിഹരിക്കാൻ ശ്രമിച്ചിട്ടും ഇതുവരെ സാധിച്ചിട്ടില്ല.
വാതിലുകൾ തുറക്കാൻ സാധിച്ചിട്ടില്ല. എയർകണ്ടീഷനും പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം.ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് വലിച്ചുകൊണ്ടുപോകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.