തിരുവനന്തപുരം: പുതിയ എംഎല്‍എമാര്‍ക്ക് നീല ട്രോളി ബാഗ് ഉപഹാരമായി നല്കി സ്പീക്കര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനും യുആര്‍ പ്രദീപിനുമാണ് സത്യപ്രതിജ്ഞയ്ക്ക് ശേഷം നിയമസഭാ സെക്രട്ടറിയേറ്റ് നീല ട്രോളി ബാഗ് സമ്മാനമായി നല്‍കിയത്. നിയമസഭ ചട്ടങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും അടങ്ങുന്നതാണ് ഈ നീല ട്രോളി ബാഗ്.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയായിരുന്നു നീല ട്രോളിബാഗ് വിവാദം. ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചുവെന്ന സിപിഎം നേതാക്കളുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലും മറ്റ് പ്രവര്‍ത്തകരും താമസിച്ചിരുന്ന ഹോട്ടലില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ആരോപണവുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചില്ല. പിന്നീട് യാത്രയില്‍ ഉപയോഗിച്ച നീല ട്രോളി ബാഗുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയതോടെ ട്രോളി ബാഗ് വലിയൊരു രാഷ്ട്രീയ വിവാദമായി മാറി. എന്നാല്‍ തെളിവില്ലാത്തതിനെ തുടര്‍ന്ന് ഈ കേസ് പോലീസ് അവസാനിപ്പിക്കുകയും ചെയ്തു.
അതേസമയം, തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയ രാഹൂല്‍ മാങ്കൂട്ടത്തിലിനും യുആര്‍ പ്രദീപിനും നീല ട്രോളി ബാഗ് നല്‍കിയത് ഒരു 'ട്രോള്‍' ആണെന്ന രീതിയില്‍ ചര്‍ച്ചയാവുകയാണ്.
എന്നാല്‍ മുന്‍പും എംഎല്‍എമാര്‍ക്ക് ഇത്തരം ഉപഹാരങ്ങള്‍ നല്‍കാറുണ്ടെന്നാണ് നിയമസഭ സെക്രട്ടറിയേറ്റിന്റെ വിശദീകരണം. മുന്‍പേ വാങ്ങിവെച്ച ബാഗുകളാണ് ഇരുവര്‍ക്കും നല്‍കിയത്. വിവാദങ്ങളുമായി ഇതിന് ബന്ധമില്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.