ജനുവരി ഒന്നുമുതൽ ട്രെയിൻ സമയത്തിൽ മാറ്റം;

തിരുവനന്തപുരം: ജനുവരി ഒന്നുമുതൽ ട്രെയിൻ സമയത്തിൽ മാറ്റം. പുതിയ പട്ടികപ്രകാരം തിരുവനന്തപുരം-ഷൊർണൂർ വേണാട്​, ജാംനഗർ-തിരുനെൽവേലി എക്സ്​പ്രസ്​, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്​, തിരുവനന്തപുരം-മംഗളൂരു ഏറനാട്​, മംഗളൂരു-തിരുവനന്തപുരം മലബാർ എന്നിവയുടെ സമയക്രമത്തിൽ മാറ്റമുണ്ടെന്നാണ്​ സൂചന.

പുതിയ സമയപ്പട്ടികപ്രകാരം രാവിലെ 5.25ന്​ പുറപ്പെട്ടിരുന്ന തിരുവനന്തപുരം-ഷൊർണൂർ വേണാട്​ (16302) അഞ്ച്​ മിനിറ്റ്​​ നേരത്തെ യാത്രയാരംഭിക്കുമെന്നാണ്​ വിവരം. രാവിലെ 5.05ന്​ പുറപ്പെട്ടിരുന്ന എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (16303) അഞ്ച്​ മിനിറ്റ്​​ വൈകി 5.10നാകും ഇനിമുതൽ യാത്ര ആരംഭിക്കുക. പുലർച്ചെ 3.3​5നുള്ള തിരുവനന്തപുരം-മംഗളൂരു ഏറനാട്​ എക്സ്​പ്രസിന്‍റെ (16606) പുറപ്പെടൽ സമയം 3.40 ആയി മാറും. എറണാകുളം-ബിലാസ്​പൂർ സൂപ്പർഫാസ്റ്റിന്‍റെ (22816) പുറപ്പെടൽ സമയത്തിനും മാറ്റമുണ്ടെന്നാണ്​ വിവരം. രാവിലെ 8.30 എന്നത്​ 8.40 ആയാണ്​ മാറുക. ജാംനഗർ-തിരുനെൽവേലി എക്സ്​പ്രസ്​ (19578) വൈകീട്ട്​ 6.30ന്​ തിരുനെൽവേലിയിലെത്തിയിരുന്നത്​ 6.20 ആയി മാറും.

ഇതിന്​ പുറമേ പാസഞ്ചർ ട്രെയിനുകളുടെ സമയത്തിലും മാറ്റംവരും. എറണാകുളം-കൊല്ലം പാസഞ്ചർ (06769) നിലവിൽ 5.20നാണ്​ കൊല്ലത്തെത്തുന്നത്​. ഇത്​ 5.15 ആയി മാറും. എറണാകുളം-കൊല്ലം പാസഞ്ചർ (06777) ഇനി മുതൽ രാവിലെ 9.50ന്​ കൊല്ലത്തെത്തും. നിലവിലെ എത്തിച്ചേരൽ സമയം 10 ആണ്​. കൊച്ചുവേളി-നാഗർകോവിൽ (06429), നാഗർകോവിൽ-കൊച്ചുവേളി (06439) പാസഞ്ചറുകളുടെ സമയ​ക്രമത്തിലാണ്​ കാര്യമായ മാറ്റം. നിലവിൽ ഉച്ചക്ക്​​ 1.40ന്​ കൊച്ചുവേളിയിൽ നിന്ന്​ പുറപ്പെട്ടിരുന്ന പാസഞ്ചർ ഇനി മുതൽ 1.25നാകും യാത്ര തുടങ്ങുക. നാഗർകോവലിൽനിന്ന്​ രാവിലെ 8.05 എന്ന കൊച്ചുവേളിയിലേക്കുള്ള പുറപ്പെടൽ സമയം 8.10 ആയും മാറും. മംഗളൂരു-തിരുവനന്തപുരം മലബാർ അൽപം കൂടി നേരത്തെ തമ്പാനൂരിൽ എത്തുംവിധത്തിൽ സമയക്രമത്തിൽ മാറ്റം വരുമെന്നാണ്​ സൂചനകൾ. അന്തിമപട്ടിക തിങ്കളാഴ്ച പുറത്തിറങ്ങും.

സാധാരണ ജൂലൈ ഒന്നിനാണ്​ ​സമയപ്പട്ടികയിൽ മാറ്റം വരിക​. ഇതനുസരിച്ച്​ ജൂലൈ ഒന്നുമുതൽ അടുത്ത ജൂൺ 31 വരെയായിരുന്നു സമയപ്പട്ടികയുടെ കാലാപരിധി. എന്നാൽ 2024 ജൂലൈയിൽ ഈ പതിവ്​ ഒഴിവാക്കി. പകരം 2025 ജനുവരി ഒന്നിന്​ പുതിയ ടൈംടേബിൾ നിലവിൽ വരുംവിധം ഒരു വർഷത്തേക്കാണ്​ ​പുതിയ ക്രമീകരണം. പാസഞ്ചറുകൾക്ക്​ പഴയ നമ്പർ തിരികെ കിട്ടും കോവിഡിനെ തുടർന്ന്​ നിർത്തലാക്കിയ പാസഞ്ചറുകൾ പലതും പുനഃസ്ഥാപിച്ചെങ്കിലും സ്​പെഷൽ ട്രെയിനുകളുടെ മാതൃകയിൽ ആദ്യ അക്കം പൂജ്യത്തിൽ തുടങ്ങുന്ന നമ്പറിലാണ്​ ഓടുന്നത്​. ജനുവരി ഒന്നോടെ പാസഞ്ചറുകൾക്ക്​ പഴയ നമ്പറുകൾ തിരികെ കിട്ടും. അൺറിസർവ്​ഡ്​ എക്സ്​പ്രസുകളായാണ്​ ഇവ ഇപ്പോൾ ഓടുന്നത്​.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !