മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെ, അജിത് പവാര്‍ എന്നിവരുടെ സ്വഭാവം വിവരിച്ച് മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസ്. ഷിൻഡെ വളരെ വൈകാരികമായി പ്രതികരിക്കുന്ന വ്യക്തിയാണെന്നും അതേസമയം, അജിത് പവാര്‍ പ്രായോഗിക രാഷ്ട്രിയത്തിന്റെ വക്താവാണെന്നുമാണ് ഫഡ്നാവിസ് അഭിപ്രായപ്പെടുന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം സി.എന്‍.എന്‍-ന്യൂസ് 18-ന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്.
ഏക്നാഥ് ഷിൻഡെയും അജിത് പവാറും ഞങ്ങളും കഠിനാധ്വാനം ചെയ്ത 2.5 വര്‍ഷമാണ് കടന്നുപോയത്. ശരിക്കും ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയായിരുന്നു ആ കാലഘട്ടമെന്നും ഫഡ്നാവിസ് പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തില്‍ ഒട്ടും കാലത്താമസമുണ്ടായിട്ടില്ല. മൂന്ന് പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത് കൊണ്ടുതന്നെ ചര്‍ച്ച ചെയ്താണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. നിലവിലെ തീരുമാനം ഷിൻഡെയെ പ്രകോപിപ്പിച്ചതായി കരുതുന്നില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.
ബി.ജെ.പിക്ക് കൂടുതല്‍ എം.എല്‍.എമാര്‍ ഉള്ളതുകൊണ്ടുതന്നെ മുഖ്യമന്ത്രി ആ പാര്‍ട്ടിയില്‍ നിന്നുതന്നെ ആകണമെന്നായിരുന്നു ഡല്‍ഹിയില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ ഏക്നാഥ് ഷിൻഡെ നിലപാട് എടുത്തത്. ഷിൻഡെ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ആകണമെന്നാണ് ഒരു വിഭാഗം ആളുകള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, പാര്‍ട്ടി മേധാവി സര്‍ക്കാരിന്റെ ഭാഗമല്ലെങ്കില്‍ ആ പാര്‍ട്ടിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായിരിക്കില്ല. ഇക്കാര്യം അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കിയിരുന്നുവെന്നുമാണ് ഫഡ്നാവിസ് പറയുന്നത്.
രാഷ്ട്രീയത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് എളുപ്പമല്ല. അതിന് വലിയ തര്‍ക്കങ്ങള്‍ പോലും വേണ്ടിവന്നേക്കും. മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ കൂട്ടായ തീരുമാനം എടുക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം സ്പീക്കറിന്റേതാണ്. അദ്ദേഹം പ്രതിപക്ഷ നേതാവായി ഒരാളെ തിരഞ്ഞെടുത്താല്‍ ഞങ്ങള്‍ അത് എതിര്‍ക്കില്ലെന്നും ഫഡ്നാവിസ് അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ രാഷ്ട്രിയ സംഭവവികാസങ്ങളും അദ്ദേഹം പങ്കുവെച്ചു.
വീണ്ടും മുഖ്യമന്ത്രി കസേരയില്‍ എത്തുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. സര്‍ക്കാര്‍ തിരിച്ചുവരണമെന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചിരിക്കുന്നത്. 2019-ലെ ജനവിധിക്ക് ശേഷം ഉദ്ധവ് താക്കറെ ഞങ്ങളെ പിന്നില്‍നിന്ന് കുത്തി. പിന്നീടുള്ള 2.5 വര്‍ഷം പോരാട്ടത്തിന്റേതായിരുന്നു. അതില്‍ എല്ലാ സഖ്യകക്ഷികളും ഞങ്ങള്‍ക്കൊപ്പം നിന്നു. മഹാരാഷ്ട്രയിലെ ജനങ്ങള്‍ 2014 മുതല്‍ തന്നെ മോദിക്കൊപ്പമാണെന്നും ഫഡ്നാവിസ് പറഞ്ഞു.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വലിയ തിരിച്ചടിയാണുണ്ടായത്. അത് നേരിടാന്‍ ഞങ്ങള്‍ സജ്ജരായിരുന്നില്ല. എന്നാല്‍, പ്രതിപക്ഷം വ്യക്തിപരമായി ആക്രമിച്ചതിലൂടെ പൊതുജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാന്‍ എനിക്ക് സാധിച്ചു. എന്ത് കാരണമുണ്ടായാലും ഫഡ്നാവിസാണ് ആക്രമിക്കപ്പെടുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം അജിത് പവാര്‍ പോലും ആശങ്കയിലായിരുന്നു. എന്നാല്‍, അദ്ദേഹം നല്ല നിലയില്‍ അധ്വാനിച്ചെന്നും ഫഡ്നാവിസ് അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.