തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ്. അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അന്വേഷണം നടത്തി ഒരുമാസത്തിനകം സമിതി റിപ്പോർട്ട് നൽകണം.
ചോദ്യപേപ്പർ ചോർച്ച മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ചോദ്യപേപ്പർ വിതരണത്തിൽ വീഴ്ചയുണ്ടെങ്കിൽ പരിഹരിക്കും. കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് ഡിജിപിയെ നേരിട്ട് കണ്ട് പരാതി നൽകിയിട്ടുണ്ട്.
അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ എടുക്കൽ അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. ചില അധ്യാപകർ പകുതി സമയം സ്കൂളിലും പകുതി സമയം ട്യൂഷൻ ക്ലാസിലുമാണ്.
ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും. സ്വകാര്യ ട്യൂഷൻ സെന്ററായ എംഎസ് സൊല്യൂഷൻസ് മര്യാദയുടെ അതിർവരമ്പുകൾ ലംഘിച്ചു. സ്വാർഥലാഭമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കർശന നടപടികളുമായി മുന്നോട്ടുപോകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.