കോഴിക്കോട് :ബീച്ചിൽ വാഹനത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ അതേ വാഹനമിടിച്ച് യുവാവ് മരിച്ചു. വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷ് ബാബുവിന്റെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബീച്ചിലെ റോഡിലാണ് അപകടമുണ്ടായത്.
കാർ ചെയ്സ് ചെയ്യുന്ന റീൽസാണ് എടുത്തത്. ആൽവിൻ റോഡിന്റെ ഡിവൈഡറിൽനിന്നു കാർ വരുന്നതിന്റെ വിഡിയോ എടുക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ കാർ ആൽവിനെ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ആൽവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.ഒരാഴ്ച മുൻപാണ് ആൽവിൻ ഗൾഫിൽനിന്ന് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കാറുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അമ്മ: ബിന്ദു. ആൽവിൻ ഏക മകനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.