യൂണിവേഴ്‌സിറ്റി കോളജിൽ ഭിന്നശേഷി വിദ്യാർഥിയെ ആക്രമിച്ച കേസിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് കോടതി

യൂണിവേഴ്‌സിറ്റി കോളജിൽ ഭിന്നശേഷി വിദ്യാർഥിയെ ആക്രമിച്ച കേസിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് കോടതി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ ഭിന്നശേഷി വിദ്യാർഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കേസിലെ പ്രതികളെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവു വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശം.

ഈ മാസം 17 വരെ അറസ്റ്റ് ചെയ്യരുത് എന്നാണ് തിരുവനന്തപുരം ആറാം അഡീഷനൽ‌ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കേസില്‍ പ്രതികളായ അമല്‍, മിഥുന്‍, അലന്‍, വിധു എന്നിവരുടെ അസ്റ്റാണ് തടഞ്ഞത്. 

ഡിസംബര്‍ രണ്ടിന് വൈകിട്ട് പെരുങ്കുളം കോന്നിയൂര്‍ ചക്കിപ്പാറ മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനെ എസ്എഫ്‌ഐക്കാര്‍ യൂണിറ്റ് മുറിയില്‍ തടഞ്ഞുവച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി.

അനസിന്റെ സ്വാധീനക്കുറവുള്ള കാലില്‍ ചവിട്ടിയും ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ചും ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുഹൃത്ത് അഫ്‌സലിനെയും വളഞ്ഞിട്ടുതല്ലി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !