കൊച്ചി:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി.
തീർഥാടനത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവരിലും എത്തുന്നതിനായി പരസ്യപ്പെടുത്തണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.കനത്ത മഴയുടെയും മൂടൽമഞ്ഞിന്റെയും പശ്ചാത്തലത്തിൽ ശബരിമലയിൽ സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങളെ കുറിച്ച് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും.കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഭക്തർ പമ്പയിൽ കുളിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എരുമേലിയിൽ കുളിക്കുന്നതിനും വിലക്കുണ്ട്. പരമ്പരാഗത കാനനപാതയിലൂടെയുള്ള മലകയറ്റവും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. എൻഡിആർഎഫ്, ഫയർഫോഴ്സ് തുടങ്ങിയവരെ ഏതു സാഹചര്യങ്ങൾ നേരിടുന്നതിനുമായി വിന്യസിച്ചിട്ടുണ്ട് എന്നും ബോർഡ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.