വെള്ളറട : ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കാരക്കോണം യൂണിറ്റിന്റെ പ്രത്യേക വാർഷിക സമ്മേളനം കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടന്നു.
വൈസ് പ്രസിഡന്റ് ഡോ. ജോവാൻ ഫെലിസിറ്റ സാംസന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പുതിയ പ്രസിഡന്റ് ഡോ ജെ. ബെനറ്റ് അബ്രഹാമിന്റെ ചുമതല ഏറ്റടുക്കൽ ചടങ്ങും സെക്രട്ടറി - രാഹുൽ ചന്ദ്രൻ, ട്രഷറർ - ഡോ. ജിത്തു ഗോഡ്വിൻ എന്നിവരുടെ ഔദ്യോഗിക പദവി ഏറ്റെടുക്കലും നടന്നു.സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബനവൻ ഉദ്ഘാടനം നിർവഹിച്ചു. ഐഎംഎ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. അലക്സ് ഫ്രാങ്ക്ലിൻ മുഖ്യ പ്രഭാഷണം നടത്തി. ചിത്രം -ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാരക്കോണം യൂണിറ്റിന്റെ പ്രത്യേക വാർഷിക സമ്മേളനം ഐ എം എ സംസ്ഥാന പ്രസിഡന്റ്, ഡോ ജോസഫ് ബനവന്‍ ഉദ്ഘാടനം ചെയ്യുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.