വെള്ളറട: ശബരീശ ദർശനത്തിന് കാൽനടയായി കുന്നത്തുകാൽ സംഘം യാത്ര തിരിച്ചു. കുന്നത്തുകാൽ ചിമ്മണ്ടി ശ്രീ നീലകേശി ദേവീക്ഷേത്രസന്നിധിയിൽ നിന്നും കെട്ടുനിറച്ചാണ് പദയാത്രാ സംഘം യാത്ര തുടങ്ങിയത്. 33 വർഷം മുൻപ് വെള്ളറടയിൽ നിന്നാണ് സംഘം യാത്ര തുടങ്ങിയത്.
ഗുരുസ്വാമി കരുണാകരന്റെ നേതൃത്വത്തിൽ തുടങ്ങിയ മലയാത്ര അദ്ദേഹത്തിന്റെ മരണശേഷം ജന്മഭൂമി ഏജൻ്റ് കുന്നത്തുകാൽ ചിമ്മണ്ടി പത്മകുമാറിൻ്റെ നേതൃത്വത്തിലാണ് നടക്കുന്നത് . 450 കിലോമീറ്റർ ദൂരം കാൽ നടയായി സഞ്ചരിച്ചാണ് സംഘം ശബരിമലയിലെ ത്തുക. പരമ്പരാഗത സഞ്ചാരപാതയിലെ ക്ഷേത്രങ്ങളിൽ രാത്രി കഴിച്ചുകൂട്ടിയാണ് യാത്ര. കന്യാകുമാരി ജില്ലയിലെ മുഞ്ചിറയിൽ നിന്നുള്ള പദയാത്രാ സംഘത്തിലെ അയ്യപ്പന്മാർ കാൽനടയായി കുന്നത്തുകാലിൽ എത്തിയ ശേഷം യാത്രാസംഘത്തിലെ എല്ലാപേരും കെട്ടുനിറച്ച് കാൽനടയായി വെള്ളറട, കള്ളിക്കാട്, കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ വഴി കല്ലേലി, റാന്നി, എരുമേലിയിലെത്തി അവിടെ നിന്നും പീരുമേട് സത്രം വഴിയാണ് സന്നിധാനത്തെത്തുക. യാത്രാ സംഘത്തിലെ അയ്യപ്പൻമാർ തന്നെ ഭക്ഷണം പാകം ചെയ്തു കഴിക്കുകയാണ് പതിവ്.യാത്രതുടങ്ങി അഞ്ചാം ദിവസം അച്ചൻ കോവിലിലും, എട്ടാം ദിവസം എരുമേലിയിലും പത്താം ദിവസം സന്നിധാനത്തും എത്തും. 41 ദിവസം വ്രതമെടുത്ത് പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങ ളോടെ തുടരുന്ന തീർത്ഥാടനത്തിൽ ഇക്കുറി 35 പേരാണുള്ളത്. മുൻകാലങ്ങളിൽ നാൽപതോളം പേർ സംഘത്തിൽ ഉണ്ടാകുമായിരുന്നു. കോവിഡ് രൂക്ഷമായിനെ തുടർന്നുണ്ടായിരുന്ന നിയന്ത്രണങ്ങൾ കാരണം മുപ്പതു വർഷമായി ഒരു തവണ പോലും മുടക്കം കൂടാതെ അയ്യനെക്കാണാൻ മകരവിളക്ക് സമയത്ത് മലകയറിയിരുന്ന കുന്നത്തുകാൽ സംഘം 2021 ൽ മാത്രമാണ് യാത്ര മാറ്റി വച്ചത്. ആ തവണ മകരവിളക്ക് ദിനത്തിൽ അയ്യപ്പസ്വാമിയെ കണ്ടു തൊഴാൻ സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധി കം അടി ഉയരമുള്ള അഗസ്ത്യാർകൂട മല നിരകളിലെ കാളിമല വരമ്പതി ശ്രീധർമ്മശാസ്താവിനെ കണ്ടു വണങ്ങിയിരുന്നു .കാൽനട സംഘത്തിലെ പത്തിലേറെപേർ മൂന്ന് പതിറ്റാണ്ടായി ശബരിമലയിൽ പോകുന്നവരാണ്. ബസിലാണ് ഇവരുടെ മടക്കയാത്ര. സജിചന്ദ്രൻ. ചിത്രം - കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ച കുന്നത്തുകാൽ പദയാത്ര സംഘം .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.