തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ വിവരാവകാശ കമീഷനിലും കള്ളക്കളികൾ നടന്നതായി സൂചന. പുതിയ ഹർജി അപ്പീൽ പരിഗണിക്കുന്ന ബെഞ്ചിന് ആദ്യം നൽകാത്തതിന് പിന്നിൽ ചില കളികൾ നടന്നതായാണ് ആക്ഷേപം. അപ്പീൽ പരിഗണിക്കുന്ന ബെഞ്ച് പുതിയ ഹർജിയെക്കുറിച്ച് അറിഞ്ഞത് തന്നെ ഏറെ വൈകിയാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അപേക്ഷകൾ വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കീം ആണ് പരിഗണിച്ചിരുന്നത്. ഉത്തരവ് പറയുന്നതിന് തൊട്ടു മുമ്പ് മാത്രമാണ് പുതിയ ഹർജി വിവരാവകാശ കമ്മീഷണർ ഈ വിഷയം അറിയുന്നത്.കമ്മീഷന് അകത്ത് ആസൂത്രിത നീക്കം നടന്നെന്നാണ് സംശയം. ഈ വിഷയത്തിൽ കമ്മീഷനിലെ ഉന്നതന്റെ ഇടപെടൽ നടന്നതായാണ് പറയുന്നത്. ശനിയാഴ്ചയായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാർ ആദ്യം പുറത്തുവിടുമെന്ന് പറയുകയും പിന്നീട് മറച്ചുവെക്കപ്പെടുകയും ചെയ്ത 11 ഖണ്ഡികകൾക്കുമേൽ നൽകിയിരുന്ന അപ്പീലിൽ വിധി പറയാനായി വിവരാവകാശ കമ്മീഷൻ നിശ്ചയിച്ചിരുന്ന സമയം.
ഇതിനിടയിലാണ് രഹസ്യവിവരങ്ങൾ കൈമാറുന്നതു സംബന്ധിച്ച് മറ്റൊരു അപ്പീൽ എത്തിയത്. ഇതിൽ തീർപ്പുകൽപിച്ച ശേഷം മാത്രമേ ഉത്തരവുണ്ടാകൂവെന്നാണു പരാതിക്കാരനായ മാധ്യമപ്രവർത്തകൻ അനിരു അശോകൻ കമീഷൻ അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.