ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റിങ് വിഭാഗമായ ഐ.ആർ.സി.ടി.സിയുടെ (ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) ആപ്പും വെബ്സൈറ്റും തിങ്കളാഴ്ച രാവിലെ മുതൽ പ്രവർത്തനരഹിതമായി. തുടർന്ന് തൽകാൽ ടിക്കറ്റടക്കം ബുക്ക് ചെയ്യാനാകാതെ യാത്രക്കാർ വലഞ്ഞു. ഇന്ത്യയിലുടനീളം സെർവർ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പല ഉപയോക്താക്കൾക്കും വെബ്സൈറ്റിൽ ലോഗിൻ ചെയ്യാൻ പോലും കഴിയുന്നില്ല. അതിനാൽ യാത്ര പോലും മുടങ്ങുന്ന അവസ്ഥയിലാണ് ആളുകൾ. സാങ്കേതിക പ്രശ്നങ്ങൾ കാരണം അടുത്ത ഒരുമണിക്കൂറിലേക്ക് ഇ-ടിക്കറ്റ് ബുക്കിങ് സേവനവും ലഭ്യമാകില്ലെന്നാണ് ഐ.ആർ.സി.ടി.സിയുടെ അറിയിപ്പ്.
ടിക്കറ്റ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾക്കായി യാത്രക്കാർ കസ്റ്റമർ കെയർ നമ്പറുകളായ 14646,0755-6610661, 0755-4090600 എന്നിവയിലോ etckets@irctc.co.in എന്ന വിലാസത്തിലോ മെയിൽ ചെയ്യണമെന്നും ഐ.ആർ.സി.ടി.സി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.