തിരുവനന്തപുരം: വയനാട്, വിഴിഞ്ഞം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര അവഗണനയ്ക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യുന്നകാര്യം മൂന്നുവട്ടം ആലോചിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
'വയനാട്ടിലെ കേന്ദ്ര അവഗണനയ്ക്കെതിരെ ആദ്യം സംസാരിച്ചത് യുഡിഎഫാണ്. മുഖ്യമന്ത്രി പറയുന്നതിന് മുമ്പ് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. കേന്ദ്ര അവഗണനയ്ക്കെതിരെ സിപിഎമ്മിന്റെ കൂടെ സമരം ചെയ്യണമെങ്കില്‍ ഒന്ന് ആലോചിക്കേണ്ടിവരും. മൂന്ന് തവണ ആലോചിക്കേണ്ടി വരും. ഞങ്ങള്‍ക്ക് സ്വന്തമായി സമരം ചെയ്യാനുള്ള ത്രാണിയുണ്ട്' സതീശന് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ചോദ്യപേപ്പര്‍ ചോര്‍ത്തുന്നത് ഭരണകക്ഷി അധ്യാപക സംഘടനയിലെ ആളുകളാണ്. അത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. അതുകൊണ്ടാണ് നടപടിയെടുക്കാത്തത്. സാമൂഹ്യസുരക്ഷാ പെന്ഷന് ചില സര്‍ക്കാര്‍ ജീവനക്കാര്‍ തട്ടിയെടുക്കുന്നതായി പുറത്ത് വന്നിട്ട് അവരുടെ പേര് വെളിപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ല.
പേര് പറഞ്ഞാല്‍ സിപിഎമ്മുമായി ബന്ധപ്പെട്ട ആളുകളുടെ വലിയ നിര തന്നെയുണ്ടാകുമെന്നും സതീശന് പറഞ്ഞു. നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.പി.വി.അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അത്തരം കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു സതീശന്റെ മറുപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.