പത്തനാപുരം: 1.5 കിലോ കഞ്ചാവുമായി റെയില്‍വേ പാന്‍ട്രികാര്‍ ജീവനക്കാരന് അറസ്റ്റിൽ. മധ്യപ്രദേശ് ഭിന്ത് കനാവർ മഞ്ചാര മടെകെ ഗാഡിയ 102ൽ വിജയ് കരൺ സിംഗാണ് പിടിയിലായത്. ക്രിസ്മസ്-പുതുവത്സരവേളകള്ക്കായി ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപന നടത്താനായി കടത്തി കൊണ്ട് വന്നതാണ് കഞ്ചാവ്.
പത്തനാപുരം എക്സൈസ് സർക്ക്ൾ ഇൻസ്പെക്ടർ ജി. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്തനാപുരത്ത് നിന്ന് പ്രതിയെ പിടികൂടിയത്. തുടർ അന്വേഷങ്ങൾക്കായി പത്തനാപുരം എക്സൈസ് റേഞ്ചിന് കൈമാറിയിട്ടുണ്ട്.
പല സ്ഥലങ്ങളിലും അതിഥി തൊഴിലാളികൾ താമസിക്കുന്നയിടങ്ങളിൽ കഞ്ചാവ് വിൽക്കാറുണ്ടെന്നും റെയിൽവേ പാൻട്രി കാർ ജീവനക്കാരനായതിൽ ട്രെയിൻ വഴി കഞ്ചാവ് കടത്തി കൊണ്ട് വരാറുണ്ടെന്നും ഇയാള്‍ മൊഴി നല്കി. എക്സൈസ് ഇൻസ്പെക്ടർ ജിഞ്ചു, സജിജോൺ, അനീഷ് അർക്കജ്, അനിൽകുമാർ, അരുൺകുമാർ, സുജിൻ ലതീഷ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.