ഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് മുന്നറിയിപ്പുമായി ഡൽഹി വിമാനത്താവളം. കനത്ത മൂടൽമഞ്ഞ് മൂലം ഉത്തരേന്ത്യ തീവ്രമായ ശീതതരംഗത്തിൽ അകപ്പെട്ടതായാണ് റിപ്പോർട്ട്. ഇതേ തുടർന്ന് നിരവധി പ്രദേശങ്ങളിലാണ് യാത്രാതടസം നേരിടുന്നത്.
ദൂരക്കാഴ്ച കുറഞ്ഞ സാഹചര്യത്തിൽ ഡൽഹി വിമാനത്താവളവും മുന്നറിയിപ്പുമായി രംഗത്തെത്തി. നിലവിൽ മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിച്ചിട്ടില്ല. എന്നാൽ അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയത്. രാവിലെ 7 മണിക്ക് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 500 മീറ്ററായിരുന്നു പൊതുവായ ദൃശ്യപരത.
മോശം ദൃശ്യപരതയുള്ള സാഹചര്യങ്ങളിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ CAT III പ്രകാരം വിമാനങ്ങളെ സജ്ജീകരിച്ചിട്ടുണ്ട്. ഇടതൂർന്ന മൂടൽമഞ്ഞിലും മോശം കാലാവസ്ഥയിലും ദൃശ്യപരത കുറവായിരിക്കുമ്പോൾ വിമാനങ്ങളെ ലാൻഡ് ചെയ്യാൻ അനുവദിക്കുന്ന ഒരു നാവിഗേഷൻ സംവിധാനമാണ് CAT III.
ഇന്ന് ഡൽഹി-എൻസിആർ മേഖലയിൽ നേരിയതോ ഇടതൂർന്നതോ ആയ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡിസംബർ 27 മുതൽ താപനില ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു, ഡിസംബർ 29 ഓടെ കാലാവസ്ഥ തണുപ്പാകുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകരെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിലെ ശ്രീനഗറിൽ ക്രിസ്മസ് ദിനത്തിൽ മൈനസ് 7.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഡൽഹിയിലേക്കുള്ള തുരന്തോ എക്‌സ്‌പ്രസും അവധ് അസം എക്‌സ്‌പ്രസും ഉൾപ്പെടെ 18 ട്രെയിനുകൾ കനത്ത മൂടൽമഞ്ഞ് കാരണം വൈകിയാണ് ഓടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.